Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imported

പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി​​ക​​ളെ അ​​തി​​ജീ​​വി​​ച്ച് വ​​ളം ഇ​​റ​​ക്കു​​മ​​തി

മും​​ബൈ: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ആ​​ഗോ​​ള വി​​ത​​ര​​ണ ശൃം​​ഖ​​ല​​ക​​ൾ​​ക്ക് ഭീ​​ഷ​​ണി​​യു​​യ​​ർ​​ത്തി​​യ​​തോ​​ടെ, കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്കാ​​യു​​ള്ള വ​​ളം ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ശ്ര​​മ​​ങ്ങ​​ൾ വ​​ലി​​യ പ​​രീ​​ക്ഷ​​ണ​​ത്തെ​​യാ​​ണ് നേ​​രി​​ട്ട​​ത്. ഈ ​​പ​​രീ​​ക്ഷ​​ണം രാ​​ജ്യം അ​​തി​​ജീ​​വി​​ച്ചെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വാ​​ർ​​ത്ത​​ക​​ൾ.

രാ​​ജ്യ​​ത്ത് വ​​ള​​ത്തി​​ന് ക്ഷാ​​മ​​മു​​ണ്ടാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യ്ക്ക് പ​​രി​​ഹാ​​ര​​മാ​​കു​​ന്നു. വ​​ളം നി​​ർ​​മാ​​ണ​​ത്തി​​നുള്ള ​​അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളും യൂ​​റി​​യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വ​​ള​​ങ്ങ​​ളു​​മാ​​യി 15 ക​​പ്പ​​ലു​​ക​​ൾ ഇ​​തി​​ന​​കം ഹോ​​ർ​​മു​​സ് ക​​ട​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കെ​​ത്തു​​ക​​യാ​​ണ്. ഇ​​ത് രാ​​ജ്യ​​ത്തെ വ​​ളം ശേ​​ഖ​​രം ഗ​​ണ്യ​​മാ​​യി ഉ​​യ​​ർ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീക്ഷി​​ക്കു​​ന്ന​​ത്.

രാ​​ജ്യ​​ത്തേ​​ക്ക് വ​​ള​​ങ്ങ​​ളും അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളും എ​​ത്തി​​ക്കാ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന 20 ക​​പ്പ​​ലു​​ക​​ളി​​ൽ 15 എ​​ണ്ണ​​മാ​​ണ് ഹോ​​ർ​​മു​​സ് ക​​ട​​ന്ന​​ത്. ഈ ​​ക​​പ്പ​​ലു​​ക​​ളി​​ൽ എ​​ട്ടെ​​ണ്ണ​​ത്തി​​ൽ 3.32 ല​​ക്ഷം ട​​ണ്‍ യൂ​​റി​​യ​​യാ​​ണു​​ള്ള​​ത്.

നാ​​ലെ​​ണ്ണ​​ത്തി​​ലാ​​യി 2.57 ല​​ക്ഷം ട​​ണ്‍ ഡി​​എ​​പി (ഡൈ ​​അ​​മോണി​​യം ഫോ​​സ്ഫേ​​റ്റ്), മൂ​​ന്നെ​​ണ്ണ​​ത്തി​​ലാ​​യി 1.11 ല​​ക്ഷം ട​​ണ്‍ സ​​ൾ​​ഫ​​ർ എ​​ന്നി​​ങ്ങ​​നെ​​യാ​​ണു​​ള്ള​​ത്. ഇ​​തി​​നു പു​​റ​​മേ അ​​മോ​​ണി​​യ​​യും യൂ​​റി​​യ​​യും അ​​ട​​ങ്ങി​​യ അ​​ഞ്ചു ക​​പ്പ​​ലു ക​​ൾ കൂ​​ടി ഇ​​ന്ത്യ​​യി​​ലേ​​ക്കു വ​​രാ​​നി​​രി​​ക്കു​​ന്നു​​ണ്ട്.

ഇ​​തി​​ലൊ​​ന്നി​​ൽ 0.25 ല​​ക്ഷം ട​​ണ്‍ അ​​മോ​​ണി​​യ, ഒ​​രെ​​ണ്ണ​​ത്തി​​ൽ 0.45 ലക്ഷം ട​​ണ്‍ യൂ​​റി​​യ എ​​ന്നി​​ങ്ങ​​നെ​​യു​​ണ്ട്. മ​​റ്റു ര​​ണ്ടു ക​​പ്പ​​ലു​​ക​​ളി​​ൽ യൂ​​റി​​യ​​യും ഒ​​രെ​​ണ്ണ​​ത്തി​​ൽ സ​​ൾ​​ഫ​​റും ക​​യ​​റ്റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഈ ​​ക​​പ്പ​​ലു​​ക​​ൾ കൂ​​ടി എ​​ത്തു​​ന്ന​​തോ​​ടെ രാ​​ജ്യ​​ത്തെ വ​​ളം സം​​ഭ​​ര​​ണ​ം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​കും.

വ​​ളം നി​​ർ​​മാ​​ണ ശാ​​ല​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​കൃ​​തി വാ​​ത​​ക വി​​ത​​ര​​ണം പൂ​​ർ​​ണ​​മാ​​യി പു​​നഃ​​സ്ഥാ​​പി​​ച്ച​​താ​​യും സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ സൂ ​​ചി​​പ്പി​​ച്ചു. യു​​എ​​സ്-​​ഇ​​റാ​​ൻ യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്ന് ഫാ​​ക്ട​​റി​​ക​​ൾ ക്കു​​ള്ള പ്ര​​കൃ​​തി വാ​​ത​​ക വി​​ത​​ര​​ണം 65 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചി​​രു​​ന്നു. നി​​ല​​വി​​ൽ രാ​​ജ്യ​​ത്തെ യൂ​​റി​​യ ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്.

Latest News

Corehub Up