Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imposes Restrictions

Malappuram

അനധികൃത തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ: എ​ന്‍​യു​എ​ല്‍​എം ഐ​ഡി കാ​ര്‍​ഡു​ള്ള​വ​രെ നി​ല​നി​ര്‍​ത്തും

മ​ഞ്ചേ​രി: ന​ഗ​ര​ത്തെ വ്യാ​പാ​ര സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ തീ​രു​മാ​നം. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വ്യാ​പാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്.

എ​ന്‍​യു​എ​ല്‍​എം ഐ​ഡി കാ​ര്‍​ഡ് ഉ​ള്ള​വ​രെ നി​ല​നി​ര്‍​ത്തി മ​റ്റു​ള്ള​വ​രെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കും. ന​ഗ​ര​ത്തി​ല്‍ പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കും. ഇ​തി​നാ​യി പോ​ലീ​സ്, എം​വി​ഡി വ​കു​പ്പു​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കും. അ​നു​മ​തി​യി​ല്ലാ​തെ മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും ധാ​ര​ണ​യാ​യി. സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ സീ​തി ഹാ​ജി ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്കും.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ബൈ​പാ​സു​ക​ളി​ല്‍ ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ഉ​മ്മ​ര്‍, സ​ക്കീ​ര്‍ വ​ല്ലാ​ഞ്ചി​റ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വൈ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ജെ.​എ. നു​ജൂം, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ റ​ഷീ​ദു​ദ്ദീ​ന്‍ മു​ല്ല​പ്പ​ള്ളി, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സി. ​ര​തീ​ഷ്, റി​ല്‍​ജു മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up