Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imprisoned Abroad

Thiruvananthapuram

അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ൾ വിദേശത്ത് ജയിലിൽ; ബന്ധുക്കൾ ആശങ്കയിൽ

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ൾ വി​ദേ​ശ​ത്ത് ജ​യി​ലി​ലായ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ആ​ശ​ങ്ക​യി​ൽ. അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ വി​ജി​ൻ (27), അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി ഓ​ലു​വി​ളാ​ക​ത്ത് ആ​ൻ​സി (22), അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി ഓ​ലു​വി​ളാ​ക​ത്ത് ആ​ന്‍റ​ണി (24), അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി ഓ​ലു​വി​ളാ​ക​ത്ത് അ​രു​ൺ (26), അ​ഞ്ചു​തെ​ങ്ങ് കൊ​ച്ചു​മേ​ത്ത​ൻ ക​ട​വ് കു​രി​ശ​ടി​മു​ക്ക് അ​മ​ൻ ജെ​റോം (27) എ​ന്നി​വ​രാ​ണ് കംബോഡിയയിൽ ജ​യി​ലി​ൽ ആ​യ​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.

ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ക​ംബോഡി​യ​ൻ സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ താ​മ​സി​ച്ചി​രു​ന്നു എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ആ​ദ്യം ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് കം​ബോ​ഡി​യി​ലെ ബ​ന്‍റാ​യ മീ​ൻ​ചേ​യ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പാ​സ്പോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

പി​ടി​ക്ക​പ്പെ​ട്ട​വ​രി​ൽ ചി​ല​ർ മ​റ്റ് ഫോ​ണു​ക​ളി​ൽ നി​ന്ന് അ​ഞ്ചു​തെ​ങ്ങി​ലെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 20 ഇ​ന്ത്യ​ക്കാ​രാ​ണ് ക​ംബോ​ഡി​യ​യി​ൽ കു​ടു​ങ്ങി​യ​ത്. 19 മ​ല​യാ​ളി​ക​ളും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. അ​ഞ്ചു​തെ​ങ്ങി​ൽ നി​ന്നു​ള്ള അ​ഞ്ചു​പേ​രി​ൽ മൂ​ന്നു​പേ​ർ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ബാ​ക്കി​യു​ള്ള​വ​ർ. വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റി​ന് ഇ​ര​യാ​യാ​ണ് ഇ​വ​ർ കംബോഡിയ​യി​ൽ എ​ത്തി​യ​തെന്ന് ബന്ധുക്കൾ പറയുന്നു. ര​ണ്ട​ര ല​ക്ഷം രൂ​പ വീ​തം ന​ൽ​കി​യാ​ണ് ഇ​വ​ർ കംബോഡിയയിലേക്ക് പോ​യ​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജോ​ലി​യാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍റ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

Latest News

Corehub Up