ഹൂസ്റ്റൺ∙ ടെക്സസിൽ അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് കഴിയുന്ന ക്ലാരൻസ് ജോർദാന് (70) ശിക്ഷയിൽ ഇളവ്. ഇയാളുടെ ശിക്ഷ ജീവപര്യന്തമാക്കിയാണ് ഇളവ് ചെയ്തിരിക്കുന്നത്.
1977ലെ കൊലപാതക കേസിൽ 1978ൽ ശിക്ഷിക്കപ്പെട്ട ഇയാൾ, മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് വർഷങ്ങളായി നിയമസഹായം ലഭിക്കാതെ കഴിയുകയായിരുന്നു.
കേസ് പുനഃപരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പ്രോസിക്യൂഷൻ പുതിയ വിചാരണ വേണ്ടെന്നു വച്ചതിനെ തുടർന്ന് ശിക്ഷ ജീവപര്യന്തമായി മാറ്റുകയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇയാൾക്ക് പരോളിനുള്ള സാധ്യതയും തേടുന്നുണ്ട്.