Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Alappuzha

Alappuzha

ആ​ല​പ്പു​ഴ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ബോ​ട്ടു​ക​ൾ 15 ദി​വ​സ​ത്തി​ന​കം മ​ട​ങ്ങ​ണ​മെ​ന്ന് അ​ഥോ​റി​റ്റി

ആ​ല​പ്പു​ഴ/​തു​റ​വൂ​ർ: ആ​ല​പ്പു​ഴ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ബോ​ട്ടു​ക​ൾ 15 ദി​വ​സ​ത്തി​ന​കം മ​ട​ങ്ങ​ണ​മെ​ന്ന് ര​ജി​സ്റ്റ​റിം​ഗ് അ​ഥോ​റി​റ്റി. പോ​ർ​ട്ട് ഓ​ഫ് ര​ജി​സ്റ്റ​റി​യി​ൽ വേ​മ്പ​നാ​ട് കാ​യ​ലി​ൽ സ​വാ​രി ന​ട​ത്തു​ന്ന മ​റ്റ് പോ​ർ​ട്ട് ഓ​ഫ് ര​ജി​സ്റ്റ​റി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ യ​ന്ത്ര​വ​ത്കൃ​ത ഉ​ൾ​നാ​ട​ൻ ജ​ല​യാ​ന​ങ്ങ​ളും യ​ഥാ​ക്ര​മം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പോ​ർ​ട്ട് ഓ​ഫ് രജി​സ്റ്റ​റി​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ഉ​ട​ന​ടി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച്  15 ദി​വ​സ​ത്തി​ന​കം മ​ട​ങ്ങി പോ​യി​ല്ലെ​ങ്കി​ൽ പി​ടി​ച്ചെ​ടു​ത്ത് ഡി​റ്റ​ൻ​ഷ​ൻ യാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണെ​ന്നും ര​ജി​സ്റ്റ​റിം​ഗ് അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ജി​ല്ല​യി​ൽ ര​ജി​സ്റ്റർ ചെ​യ്തി​ട്ടു​ള്ള ഹൗ​സ് ബോ​ട്ടു​ക​ൾ മാ​ത്ര​മേ പു​ന്ന​മ​ട​യി​ലും ആ​ല​പ്പു​ഴ​യി​ലും സ​ർ​വീ​സ് ന​ട​ത്താ​ൻ പാ​ടു​ള്ളൂ എ​ന്ന മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം​ചെ​യ്ത് ആ​ല​പ്പു​ഴ​യി​ലെ ഹൗ​സ്ബോ​ട്ട് ഉ​ട​മ​ക​ൾ. ആ​ല​പ്പു​ഴ ഹൗ​സ് ബോ​ട്ട് വ്യ​വ​സാ​യ​ത്തി​ന് പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്നാ​ണ് ഇ​വി​ട​ത്തെ ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും മു​റി​ക​ളു​ള്ള പ​ര​ന്പ​രാ​ഗ​ത ബോ​ട്ടു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൊ​ല്ല​ത്തും കൊ​ടു​ങ്ങ​ല്ലൂ​രും മ​റ്റു ജി​ല്ല​ക​ളി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത് 10 മു​ത​ൽ 20 വ​രെ​യു​ള്ള മു​റി​ക​ൾ ഉ​ണ്ടാ​ക്കി വ​ലി​യ ഹൗ​സ് ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് പ​ര​മ്പ​രാ​ഗ​ത ഹൗ​സ്ബോ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

ഓ​രോ റൂ​മി​ന് 2000 മു​ത​ൽ 4000 രൂ​പ വ​രെ ഈ​ടാ​ക്കി​യാ​ണ് വ​ലി​യ ഹൗ​സ് ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും മു​റി​ക​ൾ മാ​ത്ര​മു​ള്ള ബോ​ട്ടു​ക​ളു​ടെ ബി​സി​ന​സി​നെ ഇ​ത് സാ​ര​മാ​യി ബാ​ധി​ച്ചു. ഒ​ട്ടു​മി​ക്ക ബോ​ട്ടു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​യി.

ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത ഹൗ​സ് ബോ​ട്ട് വ്യ​വ​സാ​യ​ത്തി​ന് ഈ ​തീ​രു​മാ​നം ഉ​ണ​ർ​വേ​കു​മെ​ന്നാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. കൂ​ടാ​തെ മ​ലി​നീ​ക​ര​ണം ഏ​റെ​ക്കു​റെ നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കും. നി​ല​വി​ൽ ആ​യി​ര​ത്തി​ല​ധി​കം ഹൗ​സ് ബോ​ട്ടു​ക​ളാ​ണ് ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്തി​ട്ടു​ള്ള ബോ​ട്ടു​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് 500 ആ​യി കു​റ​യും. അ​തോ​ടൊ​പ്പം ത​ന്നെ കൂ​ടു​ത​ൽ ബു​ക്കിം​ഗി​ലൂ​ടെ കൂ​ടു​ത​ൽ വ​രു​മാ​ന​വും സാ​ധാ​ര​ണ ഇ​ട​ത്ത​രം ഹൗ​സ്ബോ​ട്ട് ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

Latest News

Corehub Up