Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Changanassery

Europe

ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മ​ര്‍​ത്ത​മ​റി​യം ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശാ ക​ര്‍​മ്മ​ത്തോ​ട​നു​ബ​ന്ധി​ച്ച് 'എന്‍റെ​ പാ​റേ​ല്‍ മാ​താ​വേ' ഭ​ക്തി​ഗാ​ന ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങു​ന്നു

ബ​ർ​ലി​ൻ : വി​ശ്വാ​സി​ക​ളു​ടെ മ​നം​നി​റ​യ്ക്കു​ന്ന ച​രി​ത്ര മു​ഹൂ​ര്‍​ത്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പാ​റേ​ല്‍ പ​ള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത​മാ​യ മ​ര്‍​ത്ത​മ​റി​യം ബ​സി​ലി​ക്ക. ഈ ​ന​വം​ബ​ര്‍ 21~ന് ​പ​രി​ശു​ദ്ധ മ​ര്‍​ത്ത​മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്റൈ​ന്‍ ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശാ ക​ര്‍​മ്മം ന​ട​ക്കാ​നി​രി​ക്കു​ന്ന ധ​ന്യ​വേ​ള​യെ വ​ര​വേ​റ്റു​കൊ​ണ്ട്, പാ​റേ​ല്‍ മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി​ക്കൊ​ണ്ടു​ള്ള 'എ​ന്റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന മ​നോ​ഹ​ര​മാ​യ ഭ​ക്തി​ഗാ​ന ആ​ല്‍​ബം സം​ഗീ​ത​പ്രേ​മി​ക​ള്‍​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ക​യാ​ണ് ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും, പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ജ​ര്‍​മ​നി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍.

1988 മു​ത​ല്‍ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ(2007) മ​ല​യാ​ള​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യാ​യ പ്ര​വാ​സി​ഓ​ണ്‍​ലൈ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഗാ​നം വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​രു​ന്ന രീ​തി​യി​ലാ​ണ് വ​രി​ക​ള്‍ എ​ഴു​തി​യി​രി​യ്ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മെ​ട്രോ​പൊ​ളി​റ്റ​ന്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പും കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ണ്‍​സി​ലി​ന്‍റെ (KCBC) സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ആ​ര്‍​ച്ചു​ബി​ഷ​പ്പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, അ​തി​രൂ​പ​ത​യു​ടെ ആ​ര്‍​ച്ചു​ബി​ഷ​പ്പ് എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​ത്തോ​ടും പ്രാ​ര്‍​ത്ഥ​ന​യോ​ടും കൂ​ടി​യാ​ണ് ഈ ​ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക​ള​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ന്നി​ധ്യ​വും ആ​ശം​സ​ക​ളും ഈ ​സം​രം​ഭ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്നു​ണ്ട്.

പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ഖ​ല​യ്ക്ക് സ​മ്മാ​നി​ച്ച ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി പ്രി​ന്‍​സ് മൈ​ക്കി​ള്‍ ജോ​സ​ഫാ​ണ് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ലി​ബി​ന്‍ സ്ക​റി​യ​യു​ടെ ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ര്‍​ത്തു​ന്ന മ​നോ​ഹ​ര​മാ​യ ആ​ലാ​പ​ന​വും, ബി​നു മാ​തി​ര​മ്പു​ഴ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഗാ​ന​ത്തെ കൂ​ടു​ത​ല്‍ ഹൃ​ദ്യ​മാ​ക്കു​ന്നു. ഓ​ഡി​യോ മീ​കാ​സ് സ്റ​റു​ഡി​യോ​യി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത ഗാ​ന​ത്തി​ന്റെ മി​ക്സി​ങ് & മാ​സ്റ​റ​റിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കു​ട്ടി ജോ​സ് ആ​ണ്. ജെ​റ​മി​യ വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്റെ ദൃ​ശ്യാ​വി​ഷ്കാ​രം ഡി​സൈ​ന്‍ മേ​ക്കേ​ഴ്സി​ന്റെ മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ളാ​യി​ക്ക​രി പാ​റ​യി​ല്‍ സേ​വ്യ​ര്‍ പി.​ജോ​സ​ഫാ​ണ് പ്രോ​ജ​ക്ടി​ന്റെ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍.

"അ​ഞ്ചു വി​ള​ക്കി​ന്‍ ദീ​പം തെ​ളി​യും നാ​ട്ടി​ല്‍" എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ ഡി​സൈ​നിം​ഗ് വ​ള​രെ പു​തു​മ പ​ക​രു​ന്ന​താ​ണ്. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ വി.​കു​ര്‍​ബാ​ന​യി​ലെ പ്രാ​രം​ഭ ഗാ​ന​മാ​യ "അ​ന്നാ​പ്പെ​സ​ഹാ​ത്തി​രു​നാ​ളി​ല്‍ ക​ര്‍​ത്താ​വ​രു​ളി​യ ക​ല്‍​പ്പ​ന​പോ​ല്‍" എ​ന്ന പ്ര​ശ​സ്ത​മാ​യ ഗാ​നം ഉ​ള്‍​പ്പ​ടെ നാ​ലാ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച പ​രേ​ത​നാ​യ (2018ല്‍) ​ഫാ.​ജി.​റ്റി.​ഊ​ന്നു​ക​ല്ലി​ല്‍ അ​ച്ച​ന്റെ സ​ഹോ​ദ​രി​പു​ത്ര​നാ​ണ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍.

1988 മു​ത​ല്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ശാ​ഖ​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ (2007) മ​ല​യാ​ള​ത്തി​ലു​ള്ള ന്യൂ​സ് പോ​ര്‍​ട്ട​ലാ​യ പ്ര​വാ​സി ഓ​ണ്‍​ലൈ​നി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍, ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍, ജോ​യ​ല്‍ കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് ആ​ല്‍​ബ​ത്തി​ന്റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്. കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്റെ (Kumpil Creations) ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്ക് സം​ഗീ​താ​സ്വാ​ദ​ന​ത്തി​നാ​യി ഗാ​നം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ന​വം​ബ​ര്‍ 21~ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ബ​സി​ലി​ക്ക കൂ​ദാ​ശാ തി​രു​നാ​ളി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ എ​ത്തു​ന്ന 'എ​ന്റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന ഭ​ക്തി​ഗാ​നം എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഇ​ടം നേ​ടു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.
https://www.youtube.com/@KUMPILCREATIONS

Latest News

Corehub Up