Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Congo

കോംഗോയിലെ എബോള മഹാമാരി: രാജ്യാന്തര സഹായം അഭ്യർഥിച്ച് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കോം​​​ഗോ​​​യി​​​ൽ അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന എ​​​ബോ​​​ള മ​​​ഹാ​​​മാ​​​രി​​​യെ ചെ​​​റു​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ഹാ​​​യ​​​വും ഏ​​​കോ​​​പി​​​ത ഇ​​​ട​​​പെ​​​ട​​​ലും അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ഇ​​​ന്ന​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ൽ ത്രി​​​കാ​​​ല പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം തീ​​​ർ​​​ഥാ​​​ട​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

എ​​​ബോ​​​ള മ​​​ഹാ​​​മാ​​​രി​​​യി​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ളാ​​​ണ് ഇ​​​തി​​​ന​​​കം പൊ​​​ലി​​​ഞ്ഞു​​​പോ​​​യ​​​തെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​ക്കൂ​​​ടി പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു. മ​​​നു​​​ഷ്യ​​​ജീ​​​വ​​​നു​​​ക​​​ൾ ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള കൂ​​​ട്ടാ​​​യ ശ്ര​​​മം അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ലും ഉ​​​ഗാ​​​ണ്ട​​​യി​​​ലും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ മേ​​​യ് മാ​​​സ​​​ത്തി​​​ൽ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന എ​​​ബോ​​​ള വ്യാ​​​പ​​​നം മ​​​ഹാ​​​മാ​​​രി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

മ​​​ര​​​ണം 2,500 ആ​​​യി

കോം​​​ഗോ​​​യി​​​ൽ ഇ​​​തു​​​വ​​​രെ 5,300ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്ക് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​ൽ 2,500ൽ ​​​അ​​​ധി​​​കം പേ​​​ർ മ​​​രി​​​ച്ചു. ‘ബു​​​ണ്ടി​​​ബു​​​ഗ്യോ’ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട എ​​​ബോ​​​ള വൈ​​​റ​​​സാ​​​ണ് നി​​​ല​​​വി​​​ൽ ഭീ​​​തി വി​​​ത​​​യ്ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​ത്യേ​​​ക ത​​​രം വൈ​​​റ​​​സി​​​നെ​​​തി​​​രേ കൃ​​​ത്യ​​​മാ​​​യ ചി​​​കി​​​ത്സ​​​യോ പൂ​​​ർ​​​ണ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട വാ​​​ക്സി​​​നോ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ വ്യാ​​​പ്തി കൂ​​​ട്ടു​​​ന്നു.

എ​​​ബോ​​​ള പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ൾ വി​​​മ​​​ത സാ​​​യു​​​ധ സം​​​ഘ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ​​​തും സ​​​ർ​​​ക്കാ​​​രും സാ​​​യു​​​ധ ഗ്രൂ​​​പ്പു​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ൻ ത​​​ട​​​സ​​​മാ​​​കു​​​ന്നു​​​ണ്ട്.
അ​​​തേ​​​സ​​​മ​​​യം, മ​​​റ്റ് എ​​​ബോ​​​ള വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മെ​​​ന്ന് തെ​​​ളി​​​ഞ്ഞി​​​ട്ടു​​​ള്ള ‘എ​​​ർ​​​വെ​​​ബോ’വാ​​​ക്സി​​​ന്‍റെ 16,000ത്തി​​​ല​​​ധി​​​കം ഡോ​​​സു​​​ക​​​ൾ രാ​​​ജ്യ​​​ത്ത് എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കോം​​​ഗോ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up