കണ്ണൂർ: കോട്ടയം അതിരൂപതയുടെ സഹായമെത്രാനും മലബാറിലെ ക്നാനായ സമൂഹത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന ബിഷപ്പുമായ മാർ തോമസ് ആനിമൂട്ടിലിനു കണ്ണൂരിൽ ഉജ്വല വരവേൽപ്. കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നൽകിയ സ്വീകരണം മതമേലധ്യക്ഷരുടെയും രാഷ്ട്രീയ-സാമുദായിക നേതാക്കളുടെയും സാന്നിധ്യംകൊണ്ടു സന്പന്നമായി.
വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. മാർ തോമസ് ആനിമൂട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് വിശിഷ്ട വ്യക്തികളെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. അനുമോദന സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മാർ ജോസഫ് പണ്ടാരശേരിൽ, കണ്ണൂർ മേയർ പി. ഇന്ദിര, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയ് കട്ടിയാങ്കൽ, ഫാ. ക്ലാരൻസ് പാലിയത്ത്, സിസ്റ്റർ സിൻസി എസ്വിഎം, കെസിസി മലബാർ റീജൺ പ്രസിഡന്റ് ജോസ് കണിയാപറന്പിൽ, ഫാ. ജോർജ് കപ്പുകാലയിൽ എന്നിവർ പ്രസംഗിച്ചു.
എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, ടി.കെ. ഗോവിന്ദൻ, സജീവ് ജോസഫ്, കോർപറേഷൻ കൗൺസിലർ അനൂപ് ബാലൻ, കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറന്പെടുത്തുമലയിൽ, കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ജാക്സൺ മണപ്പാട്ട്, കെസിഡബ്ല്യുഎ മലബാർ റീജൺ പ്രസിഡന്റ് ബിൻസി മാറികവീട്ടിൽ, കെസിവൈഎൽ മലബാർ റീജൺ പ്രസിഡന്റ് ബോണി ജോസ് ടോമി എന്നിവർ മാർ തോമസ് ആനിമൂട്ടിലിനെ പൊന്നാടണിയിച്ച് ആദരിച്ചു. മാർ തോമസ് ആനിമൂട്ടിൽ മറുപടി പ്രസംഗം നടത്തി. ജനറൽ കൺവീനർ ഫാ. ജോയ് കട്ടിയാങ്കൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിബിൽ കുഴിവേലിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഫാ. ജെഗിൻ കോളങ്ങായിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.