Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Seattle

America

സി​യാ​റ്റി​ലി​ൽ ഭ​ക്ഷ​ണ​മേ​ള​യ്ക്കി​ടെ വെ​ടി​വ​യ്പ്: പ​തി​ന​ഞ്ചു​കാ​ര​നാ​യ പ്ര​തി​ക്ക് വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

സി​യാ​റ്റി​ൽ : സി​യാ​റ്റി​ലി​ൽ ന​ട​ന്ന 'ബൈ​റ്റ് ഓ​ഫ് സീ​റ്റി​ൽ' ഭ​ക്ഷ​ണ​മേ​ള​യ്ക്കി​ടെ വെ​ടി​വ​യ്പ് ന​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ 15 വ​യ​സു​കാ​ര​നാ​യ പ്ര​തി​ക്ക് കോ​ട​തി താ​ത്കാ​ലി​ക ആ​ശ്വാ​സം അ​നു​വ​ദി​ച്ചു.

കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൗ​മാ​ര​ക്കാ​ര​നെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ ഇ​ല​ക്ട്രോ​ണി​ക് ഹോം ​മോ​ണി​റ്റ​റിംഗി​ലൂ​ടെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യാ​ൻ കിംഗ് കൗ​ണ്ടി സു​പീ​രി​യ​ർ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

24 മ​ണി​ക്കൂ​റും മു​തി​ർ​ന്ന​വ​രു​ടെ മേ​ൽ​നോ​ട്ട​മു​ണ്ടാ​യി​രി​ക്ക​ണം, മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ തു​ട​ര​ണം എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്ക്കു​മൊ​പ്പം ക​ഴി​യാ​ൻ ജ​ഡ്ജ് വെ​റോ​ണി​ക്ക ഗാ​ൽ​വ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ജൂ​ലൈ 26-ന് ​ന​ട​ന്ന അ​ക്ര​മ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നാ​ലു​പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ നി​ന്നു​ള്ള വെ​ടി​യു​ണ്ട​ക​ള​ല്ല കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ധി. അ​തേ​സ​മ​യം, കേ​സി​ൽ പ്ര​തി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​യി പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം.

Latest News

Corehub Up