Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Tennessee

America

ടെ​ന്ന​സി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ കോ​ട്ട ത​ക​ർ​ത്ത് ഡെ​മോ​ക്രാ​റ്റി​ക് വി​ജ​യം; എ​ട്ട് ത​വ​ണ എം.​പി​യാ​യി​രു​ന്ന സ്കോ​ട്ട് ഡെ​സ്ജാ​ർ​ലൈ​സ് പ​രാ​ജ​യം സ​മ്മ​തി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് നി​ർണാ​യ​ക മു​ന്നേ​റ്റം. ടെ​ന്ന​സി​യി​ലെ നാ​ലാം കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ എ​ട്ട് ത​വ​ണ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്ന സ്കോ​ട്ട് ഡെ​സ്ജാ​ർ​ലൈ​സ്, ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി വി​ക്ടോ​റി​യ ബ്രോ​ഡ​റി​ക്കി​നോ​ട് പ​രാ​ജ​യം സ​മ്മ​തി​ച്ചു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ കേ​വ​ലം ഏ​താ​നും നൂ​റ് വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഡെ​സ്ജാ​ർ​ലൈ​സി​ന് അ​ടി​തെ​റ്റി​യ​ത്. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ​ക്കും സീ​റ്റ് ന​ഷ്ട​മാ​കു​ന്ന ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തോ​ൽ​വി.

ബ്രോ​ഡ​റി​ക്കി​ന്‍റെ വി​ജ​യ​ത്തോ​ടെ 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ സീ​റ്റ് നി​ല 256 ആ​യി ഉ​യ​ർ​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ തെര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് ത​നി​ക്ക് വി​ജ​യം ന​ഷ്ട​മാ​യ​തെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഡെ​സ്ജാ​ർ​ലൈ​സ് വ്യ​ക്ത​മാ​ക്കി. വി​ജ​യി​യാ​യ വി​ക്ടോ​റി​യ ബ്രോ​ഡ​റി​ക്കി​നെ അ​ദ്ദേ​ഹം നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും, മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ തു​ട​ർ​ന്നും ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഈ ​വ​ർ​ഷം ആ​ദ്യം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണയം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ത് ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up