Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In West Bengal

പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കു നേരേയുണ്ടായ ആക്രമണം: കർശന നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

ചാ​രും​മൂ​ട്: പ​ശ്ചി​മ ബം​ഗാ​ളി​ലെ പ​ശ്ചി​മ മേ​ദി​നി​പുർ ജി​ല്ല​യി​ലെ ച​ന്ദ്ര​കോ​ണ​യി​ൽ ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ൾ​ക്കു​നേരേ മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ക്ര​മ​ണ​വും ഭീ​ഷ​ണി​ക​ളും അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.

മ​ത​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​ക​ൾ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കും നേരേയു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നും മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up