Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Support

Palakkad

ഷാ​ഫി പ​റ​മ്പി​ലി​നെ അ​നു​കൂ​ലി​ച്ച് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഫ്ല​ക്സു​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: ഷാ​ഫി പ​റ​മ്പി​ലി​നെ അ​നു​കൂ​ലി​ച്ച് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഫ്ല​ക്സു​ക​ൾ ഉ​യ​ർ​ന്നു. നോ​വി​ച്ചാ​ൽ നോ​ക്കി​യി​രി​ക്കി​ല്ല.പാ​ല​ക്കാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ലാ​ണ് ഷാ​ഫി എ​ന്നെ​ഴു​തി​യ ഫ്ല​ക്സു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ന്ന പേ​രി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഉ​യ​ർ​ത്തി​ട്ടു​ള്ള​ത്. വ​ണ്ടാ​ഴി​യി​ൽ​നി​ന്നാ​ണ് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്ക് നെ​ല്ലി​ക്ക​ത്ത​ളം വ​യ്ക്കാ​ൻ നെ​ല്ലി​ക്ക അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ള്ള​ത്.

സാ​ധാ​ര​ണ​ക്കാ​രാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​യ​ർ​പ്പാ​ണ് നി​ങ്ങ​ളു​ടെ എം​പി സ്ഥാ​നം. അ​തു മ​റ​ക്കേ​ണ്ട. ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ജ​ന​പി​ന്തു​ണ​ക​ണ്ട് നി​ങ്ങ​ൾ​ക്ക് മാ​ന​സി​ക​നി​ല തെ​റ്റി​യ​താ​ണ്. അ​തി​നാ​ൽ ദി​വ​സ​വും മൂ​ന്നു​നേ​രം ത​ല​യി​ൽ നെ​ല്ലി​ക്കാ​ത്ത​ളം വ​യ്ക്ക​ണ​മെ​ന്നാ​ണ് നെ​ല്ലി​ക്ക​യോ​ടൊ​പ്പ​മു​ള്ള ക​ത്തി​ൽ പ​റ​യു​ന്ന​ത്.

Latest News

Corehub Up