കോഴിക്കോട്: ഉദ്ഘാടന ചടങ്ങിനിടെ കാൽ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർക്ക് പരിക്ക്. കാലിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
പെരുവയലിൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിനിടെ കാൽ വഴുതിവീഴുകയായിരുന്നു. കാലിന് പ്ലാസ്റ്റർ ഇട്ടു.
കായിക മേളയുടെ സംഘടക സമിതി ചെയർമാനാണ് റസാഖ് മാസ്റ്റർ. വാർത്താ സമ്മേളനത്തിന് പ്ലാസ്റ്ററിട്ട കാലുമായി വീൽ ചെയറിലാണ് എംഎൽഎ എത്തിയത്.