Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Including Devendra

ജാർഖണ്ഡ്: ദേവേന്ദ്രയടക്കം മൂന്നുപേർ നിരാഹാരം അവസാനിപ്പിച്ചു

റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടി​​​​നെ​​​​തി​​​​രേ പ്ര​​​തി​​​ഷേ​​​ധം ന​​​​ട​​​​ത്തി​​​​വ​​​​ന്ന മൂ​​​​ന്നു​​​​പേ​​​​ർ നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. ജെ​​​​കെ​​​​എ​​​​ൽ​​​​എം നേ​​​​താ​​​​വ് ദേ​​​​വേ​​​​ന്ദ്ര മ​​​​ഹാ​​​​തോ അ​​​​ട​​​​ക്കം മൂ​​​​ന്നു​ പേ​​​​രാ​​​​ണു നി​​​​യ​​​​മ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​ന്ന​​​​തോ​​​​ടെ നി​​​​രാ​​​​ഹാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. 16 ദി​​​​വ​​​​സ​​​​മാ​​​​യി നി​​​​രാ​​​​ഹാ​​​​രം ന​​​​ട​​​​ത്തി​​​​വ​​​​ന്ന മ​​​​ഹാ​​​​തോ തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ​​​​യാ​​​​ണ് നി​​​​രാ​​​​ഹാ​​​​രം നി​​​​ർ​​​​ത്തി​​​​യ​​​​ത്. പ്രേം ​​​​നാ​​​​യ​​​​ക്, ഉ​​​​മ്മി ഹ​​​​ബി​​​​ബ എ​​​​ന്നി​​​​വ​​​​രും മ​​​​ഹാ​​​തോ​​​​യോ​​​​ടൊ​​​​പ്പം നി​​​​രാ​​​​ഹാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

എ​​​​ന്നാ​​​​ൽ രാ​​​​ഹു​​​​ൽ ക്രാ​​​​ന്തി, സ​​​​ബി​​​​ത കു​​​​മാ​​​​രി, രൂ​​​​പേ​​​​ഷ് പാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ നി​​​​രാ​​​​ഹാ​​​​ര​​സ​​മ​​രം തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. രാ​​​​ഹു​​​​ൽ ക്രാ​​​​ന്തി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ക്കും വ​​​​രെ നി​​​​രാ​​​​ഹാ​​​​രം തു​​​​ട​​​​രു​​​​മെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ‍ഞ്ഞു.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പു​​​​റം​​​​ക​​​​രാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ടി​​​​എ​​​​സ്ആ​​​​ർ ഡാ​​​​റ്റ പ്രോ​​​​സ​​​​സിം​​​​ഗ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് (​​ടി​​​​ഡി​​​​പി​​​​എ​​​​ൽ) വ​​​​ഴി 2014 മു​​​​ത​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​ന്ന എ​​​​ല്ലാ നി​​​​യ​​​​മ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ളും റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തി​​​​ങ്ക​​​​ളാ​​​​ഴ്ച സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന മ​​ന്ത്രി​​സ​​ഭാ ​​യോ​​ഗ​​മാ​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

നി​​​​യ​​​​മ​​​​ന​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​തി​​​​ർ​​​​ന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​മി​​​​താ​​​​ഭ് കൗ​​​​ശ​​​​ൽ ത​​​​ല​​​​വ​​​​നാ​​​​യു​​​​ള്ള പ​​​​രീ​​​​ക്ഷ ന​​​​വീ​​​​ക​​​​ര​​​​ണ സി​​​​മി​​​​തി രൂ​​പ​​വ​​ത്ക​​രി​​ക്കു​​മെ​​ന്നു സോ​​​​റ​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വ​​​​ലി​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ജാ​​​​ർ​​​​ഖ​​​​ണ്ഡ് സ്റ്റാ​​​​ഫ് സെ​​​​ല​​​​‌ക്‌ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ-​​​​സി​​​​ജി​​​​എ​​​​ൽ പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി. ടി​​​​ഡി​​​​പി​​​​എ​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​തും ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തു​​​​മാ​​​​യ എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും സോ​​​​റ​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ ആ​​​​ക്ടി​​​​വി​​​​സ്റ്റ് സോ​​​​നം വാ​​​​ങ്ചു​​​​ക് സ​​​​മ​​​​ര നേ​​​​താ​​​​വ് മ​​​​ഹാ​​​​തോ​​​​യെ വീ​​​​ഡി​​​​യോ കോ​​​​ളി​​​​ലൂ​​​​ടെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. തീ​​​​രു​​​​മാ​​​​നം ഓ​​​​രോ​​​​രു​​​​ത്ത​​​​രു​​​​ടെ​​​​യും വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് വാ​​​​ങ്ചു​​​​ക് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up