Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increase In Duty

രാ​ജ്യ​ത്ത് വെ​ള്ളി ഇ​റ​ക്കു​മ​തി​യി​ല്‍ വ​ന്‍ ഇ​ടി​വ്, തീരുവയിൽ വർധന

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തേ​ക്കു​ള്ള വെ​ള്ളി ഇ​റ​ക്കു​മ​തി​യി​ല്‍ വ​ന്‍ ഇ​ടി​വ്. എ​ല്ലാ രൂ​പ​ത്തി​ലു​മു​ള്ള വെ​ള്ളി ഇ​റ​ക്കു​മ​തി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ മാ​സം ഇ​റ​ക്കു​മ​തി​യി​ല്‍ 87 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളി​യു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും വി​ദേ​ശ​ത്ത് നി​ന്നാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​യു​ടെ ഈ ​പി​ന്മാ​റ്റം ആ​ഗോ​ള വി​പ​ണി​യി​ലെ വെ​ള്ളി​വി​ല​യെ ബാ​ധി​ച്ചേ​ക്കാം. അ​തേ​സ​മ​യം രാ​ജ്യ​ത്തെ വ്യാ​പാ​ര​ക്ക​മ്മി കു​റ​യ്ക്കാ​നും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലെ ഇ​ടി​വ് ത​ട​യാ​നും ഈ ​കു​റ​വ് സ​ഹാ​യി​ക്കും.

മേ​യ് പ​കു​തി​യോ​ടെ​യാ​ണ് വെ​ള്ളി ഇ​റ​ക്കു​മ​തി​ക്ക് സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം ആ​ദ്യം ഈ ​നി​ബ​ന്ധ​ന​ക​ള്‍ ഒ​ന്നു​കൂ​ടി ക​ടു​പ്പി​ച്ചു. വെ​ള്ളി ത​രി​ക​ളും പൊ​ടി​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ഇ​പ്പോ​ള്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണ്. കൂ​ടാ​തെ, സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും ഇ​റ​ക്കു​മ​തി തീ​രു​വ ആ​റ് ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 15 ശ​ത​മാ​ന​മാ​യി കേ​ന്ദ്രം അ​ടു​ത്തി​ടെ ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഉ​യ​ര്‍​ന്ന എ​ണ്ണ​വി​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ലു​ണ്ടാ​കു​ന്ന സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​നും അ​മൂ​ല്യ ലോ​ഹ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​നു​മാ​ണ് ഈ ​നീ​ക്കം.

2025-26 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് തു​ക​യ്ക്കാ​ണ് ഇ​ന്ത്യ വെ​ള്ളി ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. ഏ​ക​ദേ​ശം 1200 കോ​ടി ഡോ​ള​ര്‍. തൊ​ട്ടു​മു​ന്‍​പ​ത്തെ വ​ര്‍​ഷം ഇ​ത് വെ​റും 480 കോ​ടി ഡോ​ള​ര്‍ മാ​ത്ര​മാ​യി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ള്‍, നാ​ണ​യ​ങ്ങ​ള്‍, ബാ​റു​ക​ള്‍ എ​ന്നി​വ​യ്ക്ക് പു​റ​മെ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് തു​ട​ങ്ങി​യ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഇ​ന്ത്യ​യി​ല്‍ വെ​ള്ളി വ​ലി​യ തോ​തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ആ​ഭ​ര​ണ​ങ്ങ​ള്‍​ക്കും പാ​ത്ര​ങ്ങ​ള്‍​ക്കും വേ​ണ്ടി​യു​ള്ള പ​ര​മ്പ​രാ​ഗ​ത ആ​വ​ശ്യ​ക​ത​യേ​ക്കാ​ള്‍ ‘നി​ക്ഷേ​പം' എ​ന്ന നി​ല​യി​ലാ​ണ് ആ​ളു​ക​ള്‍ വെ​ള്ളി​യെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. സി​ല്‍​വ​ര്‍ ഇ​ടി​എ​ഫു​ക​ളി​ലേ​ക്കു​ള്ള നി​ക്ഷേ​പം റി​ക്കാ​ര്‍​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യ​തും ഇ​ത് സൂ​ചി​പ്പി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും യു​എ​ഇ, ബ്രി​ട്ട​ന്‍, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് വെ​ള്ളി എ​ത്തു​ന്ന​ത്.

Latest News

Corehub Up