ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണർമാരായി തുടരുമ്പോൾ യുവതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് നടക്കുന്നത്. രണ്ടാം മത്സരം ശനിയാഴ്ചയാണ്. തുടർന്ന് മൂന്നാം മത്സരം 27ന് വെല്ലിംഗ്ടണിലെ എൻആർവൈ സ്റ്റേഡിയത്തിലും നാലാം മത്സരം 30ന് ഓക്ലൻഡിലെ ഈഡൻ പാർക്കിലും നടക്കും.
നവംബർ ഒന്നിന് ഹാമിൽട്ടണിലെ സെഡൺ പാർക്കിലാണ് അവസാന മത്സരം. ടി20 പരമ്പരയ്ക്കുശേഷം അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയിലും ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ഫിൻ അലൻ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബീവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, ആദം മിൽനെ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമ്മൻ ധീർ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, മയങ്ക് യാദവ്.