Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indianstartup

'ടെ​മ്പി​ൾ' ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഉ​ണ്ടാ​ക്കി​യ​ത​ല്ല, ലോ​ക​വി​പ​ണി​ക്കു​ള്ള​താ​ണ്: രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ദീ​പീ​ന്ദ​ർ ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: സൊ​മാ​റ്റോ സ്ഥാ​പ​ക​ൻ ദീ​പീ​ന്ദ​ർ ഗോ​യ​ൽ ഹെ​ൽ​ത്ത്-​ടെ​ക് മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ചു​കൊ​ണ്ട് അ​വ​ത​രി​പ്പി​ച്ച 'ടെ​മ്പി​ൾ' എ​ന്ന വെ​യ​റ​ബി​ൾ ഉ​പ​ക​ര​ണ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കും മ​റു​പ​ടി​യു​മാ​യി ഗോ​യ​ൽ രം​ഗ​ത്ത്.

ഒ​രു ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പാ​ണ് ഇ​ത് നി​ർ​മി​ച്ച​തെ​ങ്കി​ലും 'ടെ​മ്പി​ൾ' ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഉ​ണ്ടാ​ക്കി​യ ഒ​ന്ന​ല്ലെ​ന്നും ലോ​ക​വി​പ​ണി​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

₹85,000 ഉ​യ​ർ​ന്ന വി​ല​യു​ള്ള ഈ ​ഉ​പ​ക​ര​ണം നി​ല​വി​ൽ പ്രീ-​ഓ​ർ​ഡ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. 2027-ൽ ​മാ​ത്ര​മാ​യി​രി​ക്കും ഇ​തി​ന്‍റെ വി​ത​ര​ണം ആ​രം​ഭി​ക്കു​ക. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​തി​ന് 1 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​യി​രി​ക്കും വി​ൽ​പ്പ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

"ഞ​ങ്ങ​ളൊ​രു ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പാ​യ​തു​കൊ​ണ്ട് ദ​യ​വാ​യി ഞ​ങ്ങ​ളെ പി​ന്തു​ണ​യ്ക്ക​രു​ത്. ഞ​ങ്ങ​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​ണ് താ​ല്പ​ര്യം. ദേ​ശീ​യ​ത മു​ൻ​നി​ർ​ത്തി​യു​ള്ള പി​ന്തു​ണ ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല," എ​ന്ന് ഗോ​യ​ൽ കു​റി​ച്ചു.

ടെ​മ്പി​ൾ ഒ​രു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​മ​ല്ലെ​ന്നും, തി​ക​ച്ചും ഒ​രു 'ഫി​റ്റ്‌​ന​സ് + എ​ഐ' ഉ​പ​ക​ര​ണം മാ​ത്ര​മാ​ണെ​ന്നും ഗോ​യ​ൽ വ്യ​ക്ത​ത വ​രു​ത്തി. ഇ​ത് ഒ​രു രോ​ഗ​വും നി​ർ​ണ്ണ​യി​ക്കാ​നോ ത​ട​യാ​നോ ഉ​ള്ള​ത​ല്ല, ഡോ​ക്ട​റു​ടെ സേ​വ​ന​ത്തി​ന് പ​ക​ര​വു​മ​ല്ല.

ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​റ്റ​ങ്ങ​ൾ അ​ള​ക്കു​ന്ന ഒ​പ്റ്റി​ക്ക​ൽ സെ​ൻ​സ​റു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ഇ​ന്‍റ​ർ​നെ​റ്റി​ൽ ഏ​റെ ച​ർ​ച്ച​യാ​യ 'ബ്രെ​യി​ൻ​ഫ്ലോ' സ​വി​ശേ​ഷ​ത​യേ​ക്കാ​ൾ ഉ​പ​രി 'എ​ൻ​ട്രോ​പ്പി' ആ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ത​ൽ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന 'റൂം​ഡെ​ഫ് എ​ഐ' സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്.

ഇ​തി​ന്‍റെ ശാ​സ്ത്രീ​യ​ത​യെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കാ​മെ​ന്നും ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ല​യു​ടെ വ​ശ​ങ്ങ​ളി​ൽ ഒ​ട്ടി​ച്ചു​വെ​ക്കാ​വു​ന്ന ഈ ​ചെ​റു ഉ​പ​ക​ര​ണ​ത്തി​ന് ബ്രെ​യി​ൻ ബ്ല​ഡ് ഫ്ലോ ​കൃ​ത്യ​മാ​യി അ​ള​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന​തി​നെ​ച്ചൊ​ല്ലി ഡോ​ക്ട​ർ​മാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ 'ദി ​ലി​വ​ർ ഡോ​ക്' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഡോ. ​സി​റി​യ​ക് ആ​ബി ഫി​ലി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ, ഈ ​ഉ​പ​ക​ര​ണ​ത്തി​ന് പി​ന്നി​ലെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും ഗ​വേ​ഷ​ണ രീ​തി​ക​ളു​ടെ​യും അ​ഭാ​വ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യ​ല്ല ഇ​തി​ന്‍റെ
റ​ഗു​ലേ​റ്റ​റെ​ന്നും ആ​വ​ശ്യ​മാ​യ ക്ലി​യ​റ​ൻ​സു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നു​മാ​ണ് ഗോ​യ​ൽ ഇ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

Latest News

Corehub Up