Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ineffective

Wayanad

സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മ​ണം: പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം

ക​ല്‍​പ്പ​റ്റ: യു​വാ​വി​നെ സം​ഘം​ചേ​ര്‍​ന്ന് ഒ​രേ രാ​ത്രി ര​ണ്ടു​ത​വ​ണ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം.
ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ചു​ള്ളി​യോ​ട് അ​ഞ്ചാം​മൈ​ല്‍ സ്വ​ദേ​ശി അ​ജി​ന്‍ ബേ​ബി(35) പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ സി.​പി. റ​ഹീ​സ്, എം.​ജി. പ്ര​ശോ​ഭ് എ​ന്നി​വ​ര്‍​ക്കൊ​പ്പം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​മ്പി​ല്‍ നി​ര്‍​ത്തു​ന്ന​തി​ല്‍ പൊ​ലി​സ് അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 16ന് ​രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബ​ത്തേ​രി ഗാ​ന്ധി ജം​ഗ്ഷ​നു സ​മീ​പ​വും 11.30 ഓ​ടെ ചു​ള്ളി​യോ​ടി​ലു​മാ​ണ് അ​ജി​ന്‍ ബേ​ബി​യെ ഒ​രേ സം​ഘം ആ​ക്ര​മി​ച്ച​ത്. ക​മ്പി​വ​ടി ഉ​ള്‍​പ്പ​ടെ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ യു​വാ​വ് മൂ​ന്നു ദി​വ​സം ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗാ​ന്ധി ജം​ഗ്ഷ​ന് സ​മീ​പം സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ​ത്തി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന സം​ഘം ബി​ബി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​ത്. പൊ​ലി​സ് ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.
ബ​ത്തേ​രി​യി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ന്തു​ട​ര്‍​ന്ന സം​ഘം വീ​ണ്ടും ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ഇ​ന്‍റി​മേ​ഷ​ന്‍ പോ​യ മു​റ​യ്ക്ക് പൊ​ലി​സ് അ​ജി​ന്‍ ബേ​ബി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും അ​ക്ര​മി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ക​യാ​ണ്. നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തെ​ങ്കി​ലും വി​ട്ട​യ​ച്ചു.

ചു​ള്ളി​യോ​ട്, തൊ​വ​രി​മ​ല ഭാ​ഗ​ങ്ങ​ളി​ലെ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന​വ​ര​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ജി​ന്‍ ബേ​ബി പ​റ​ഞ്ഞു. അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​ത്തി​നി​ടെ എ​ടു​ത്തു​പ​റ​യ​ത്ത​ക്ക ആ​റ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും എ​ന്നി​ട്ടും പൊ​ലി​സ് ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ജി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​വ​രു​ടെ അ​റ​സ്റ്റ് വൈ​കി​യാ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up