ന്യൂഡൽഹി: പാർലമെന്റിന്റെയും പാർലമെന്ററി സമിതികളുടെയും അന്തസിനെ താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ നടത്തിയെന്ന് കുറ്റപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ കോണ്ഗ്രസ് അവകാശലംഘന നോട്ടീസ് നൽകി.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചു വിശദീകരിക്കാൻ 15ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ധർമേന്ദ്ര പ്രധാൻ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിയെക്കുറിച്ച് നടത്തിയ പരാമർശം അപകീർത്തിപരമാണെന്നു ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകിയത്.