Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injured After Car Falls

Idukki

മു​ണ്ടി​യെ​രു​മ​യി​ൽ കാ​ർ വീ​ടി​ന് മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്

നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​മ്പം​മെ​ട്ട് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ കെ.​ജെ. ജോ​സ​ഫ് (ഡോ​ളി ജോ​സ്-65), താ​ന്നി​മൂ​ട് ബ്ലോ​ക്ക് ന​മ്പ​ർ 138ൽ ​ആ​ർ. രാ​ജു (റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ-70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ കാ​ർ മു​ണ്ടി​യെ​രു​മ​യ്ക്കു സ​മീ​പ​ത്തെ വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ടു​ക​യും ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് സ​മീ​പ​ത്തെ വീ​ടി​ന് മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​വ​രെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജോ​സ​ഫി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കാ​ർ പൂ​ർ​ണ​മാ​യും വീ​ട് ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു. അ​പ​ക​ടം​ന​ട​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Latest News

Corehub Up