പെരിന്തൽമണ്ണ: ഒരാഴ്ച മുന്പ് താഴെക്കോട് ടൗണിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. അരക്കുപറന്പ് നെല്ലിപ്പറന്പ് കുളത്തിൽ പീടികയിലെ നന്പുള്ളി മുഹമ്മദ് ഷെരീഫാണ് (34) മരിച്ചത്.
പരിക്കേറ്റ മുഹമ്മദ് ഷെരീഫ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഷെരീഫ് ഓടിച്ച ബൈക്കും മറ്റൊരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ബദറുന്നീസ (ചോരാണ്ടി). മക്കൾ: അഫ്നാൻ, ഹന്ന ഫാത്തിമ. പിതാവ്:പരേതനായ കുഞ്ഞയമ്മു. മാതാവ്: ഫാത്തിമ (മുതുക്കുംപുറം).