Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insensitive Response

മലിനജല ദുരന്തം: മധ്യപ്രദേശ് സർക്കാരിന്‍റേത് നിർവികാര പ്രതികരണം: ഹൈക്കോടതി

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ലു​​​ണ്ടാ​​​യ മ​​​ലി​​​ന​​​ജ​​​ല ദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം.

വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​വി​​​കാ​​​ര​​​പ​​​ര​​​മാ​​​ണെന്നു പ​​​റ​​​ഞ്ഞ കോ​​​ട​​​തി, 15 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം എ​​​ന്ത് ന​​​ട​​​പ​​​ടി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ആ​​​രാ​​​ഞ്ഞു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ജ​​​സ്റ്റി​​​സു​​​മാ​​​രാ​​​യ വി​​​ജ​​​യ്കു​​​മാ​​​ർ ശു​​​ക്ല, അ​​​ലോ​​​ക് അ​​​വ​​​സ്തി എ​​​ന്നി​​​വ​​​രാ​​​ണ് നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ർ​​​ഷി​​​ക ശു​​​ചി​​​ത്വ സ​​​ർ​​​വേ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​റു​​​ള്ള ഇ​​​ൻ​​​ഡോ​​​റി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്ക് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വം മ​​​ങ്ങ​​​ലേ​​​ൽ​​​പ്പി​​​ച്ചെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ജ​​​നു​​​വ​​​രി പ​​​തി​​​ന​​​ഞ്ചി​​​ന് വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ ഹാ​​​ജ​​​രാ​​​കാൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up