കുടുംബപ്രശ്നങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയായിൽ മകൾ അഹാന കൃഷ്ണയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി താരത്തിന്റെ അമ്മ സിന്ധു കൃഷ്ണ.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു മകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. അഹാനയെ കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു പഴയകാല ചിത്രത്തിനൊപ്പമാണ് സിന്ധു കൃഷ്ണ ഈ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചത്.
‘‘അമ്മു... എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാർഥ താൽപര്യങ്ങൾക്കായി എന്നെ പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനും സോഷ്യൽ മീഡിയയിൽ നീ നേരിടുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു..
നീ ഒരു തെറ്റും ചെയ്തിട്ടില്ല... ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവർ എന്തും പറഞ്ഞോട്ടെ, നീ തളരരുത്...സിന്ധു കൃഷ്ണ കുറിച്ചു.
തനിക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുമ്പോഴും അമ്മ നൽകിയ ഈ പിന്തുണയാണ് തനിക്ക് ഏറ്റവും വലുതെന്ന് അഹാനയും വ്യക്തമാക്കി. സിന്ധു കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി റീഷെയർ ചെയ്തുകൊണ്ട് എനിക്ക് ഇതാണ് പ്രധാനം എന്നാണ് അഹാന സ്വന്തം സ്റ്റോറിയിൽ കുറിച്ചത്.
അമ്മൂമ്മയ്ക്കെതിരെയും കസിൻ തൻവിക്കെതിരെയും സംസാരിച്ചതിന് പിന്നാലെയാണ് അഹാനയ്ക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്.