ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ലോക്സഭയിൽ പരാജയപ്പെടുത്തിയത് ജനാധിപത്യത്തിന്റെ വിജയമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ബിജെപി സർക്കാരിന്റെ ഗൂഢാലോചന പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു.
വനിതാസംവരണത്തെ പ്രതിപക്ഷം എതിർക്കുന്നു എന്നാരോപിച്ച് ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് മുതിരുന്പോഴാണ് പ്രിയങ്കയെ മുൻനിർത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കം.ഏതുവിധേനയും അധികാരം നിലനിർത്താനുള്ള ബിജെപി സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.