Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intelligentui

ചാ​റ്റ്ജി​പി​ടി​യി​ൽ മാ​റ്റ​വു​മാ​യി ഓ​പ്പ​ൺ​എ​ഐ; പു​തി​യ 'ഇ​ന്‍റലിജന്‍റ് യു​ഐ'​യും ജി​പി​ടി 6 മോ​ഡ​ലും അ​വ​ത​രി​പ്പി​ച്ചു

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ചാ​റ്റ്ജി​പി​ടി​യു​ടെ ഉ​പ​യോ​ഗ​രീ​തി ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ പു​തി​യ ഫീ​ച്ച​റു​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്ത് ഓ​പ്പ​ൺ​എ​ഐ.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വെ​റും ടെ​ക്സ്റ്റ് മ​റു​പ​ടി​ക​ൾ​ക്ക് പ​ക​രം ഇ​ന്‍റ​റാ​ക്ടീ​വ് ദൃ​ശ്യ​ങ്ങ​ളും ബ​ട്ട​ണു​ക​ളും ന​ല്കു​ന്ന "ഇ​ന്‍റ​ലി​ജ​ന്‍റ് യു​ഐ' ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു. പു​ത്ത​ൻ ജി​പി​ടി 6 എ​ഐ മോ​ഡ​ലി​നൊ​പ്പ​മാ​ണ് ഈ ​പു​തി​യ ഫീ​ച്ച​റും പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​വ​ലം വ​രി​ക​ളാ​യു​ള്ള ഉ​ത്ത​ര​ങ്ങ​ൾ​ക്ക് പ​ക​രം ഡ​യ​ഗ്ര​മു​ക​ൾ, ചാ​ർ​ട്ടു​ക​ൾ, ഫോ​മു​ക​ൾ, ടാ​പ്പ് ചെ​യ്യാ​വു​ന്ന ബ​ട്ട​ണു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ മ​റു​പ​ടി ന​ൽ​കാ​ൻ പു​തി​യ യു​ഐ​ക്ക് സാ​ധി​ക്കും.

എ​പ്പോ​ഴാ​ണ് ഒ​രു സാ​ധാ​ര​ണ ടെ​ക്സ്റ്റി​നേ​ക്കാ​ൾ ഇ​ന്‍റ​റാ​ക്ടീ​വ് ഫോ​ർ​മാ​റ്റ് ഉ​പ​യോ​ക്താ​വി​ന് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ക എ​ന്ന് സ്വ​യം തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​പി​ടി 6 മോ​ഡ​ലി​ന് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​റു​പ​ടി​ക​ൾ ചി​ന്തി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ന​ൽ​കി​ത്തു​ട​ങ്ങാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ൽ ജി​പി​ടി 6 വേ​ഗ​ത​യേ​റി​യ സേ​വ​നം ഉ​റ​പ്പു​ന​ൽ​കു​ന്നു. കൂ​ടാ​തെ, സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും ഇ​തി​ന് കൂ​ടു​ത​ൽ ക​ഴി​വു​ണ്ട്.

ചാ​റ്റ്ജി​പി​ടി പ്ല​സ്, പ്രോ, ​ബി​സി​ന​സ്, എ​ന്‍റ​ർ​പ്രൈ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ന്‍റ​ലി​ജ​ന്‍റ് യു​ഐ​യോ​ടു​കൂ​ടി​യ ജി​പി​ടി 6 ലോ​ക​മെ​മ്പാ​ടു​മു​ള്ള ചാ​റ്റ് ടാ​ബു​ക​ളി​ൽ ല​ഭ്യ​മാ​യി തു​ട​ങ്ങി. സൗ​ജ​ന്യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഈ ​ആ​ഴ്ച ത​ന്നെ പു​തി​യ മോ​ഡ​ലും യു​ഐ​യും ല​ഭ്യ​മാ​കും.

Latest News

Corehub Up