Kerala
കൊച്ചി: കൊച്ചി ജെയിൻ സർവകലാശാല ഫ്യൂച്ചർ കേരള മിഷൻ രാജ്യാന്തര സമ്മേളനം (ഹയാക്കോൺ 1.0 ) സംഘടിപ്പിക്കുന്നു.
എട്ടുമുതൽ പത്തുവരെ സർവകലാശാല കൊച്ചി കാമ്പസിലാണു സമ്മേളനം. ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്കു പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യും. സംസ്ഥാന തണ്ണീർത്തട അഥോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവയുടെ സഹകരണത്തോടെയാണു സമ്മേളനം നടത്തുന്നത്.
എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ, ഹൈബി ഈഡൻ എംപി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
കുളവാഴയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷീനറികളുടെയും പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
District News
മാന്നാർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരുമല ഡിബി പമ്പ കോളജിൽ നടന്നുവന്ന രാജ്യാന്തര കോൺഫറൻസ് സമാപിച്ചു. സുവോളജി ബോട്ടണി വകുപ്പുകളുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ നടന്ന കോൺഫറസിന്റെ സമാപന സമ്മേളനം കുസാറ്റ് രജിസ്ട്രാർ പ്രഫ. എ.യു. അരുൺ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പ്രഫ. എസ്. സുരേഷ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഡോ. എസ്. ശ്രീകല., ഡോ. എസ്. വാണി , ഡോ. വി.കെ. ജയിംഷ റാണി, ഡോ. ടി.എസ്. ജിൻസി, സെനറ്റ് അംഗം എം.എസ്. ഉണ്ണി, ഡോ. എസ്. സത്യജിത്ത്, കെ.കെ.ഹരിലാൽ, ജി. കാവ്യ എന്നിവർ പ്രസംഗിച്ചു. 102 പ്രബന്ധങ്ങൾ അവതരിപ്പിച്ച കോൺഫറസ് വൻ വിജയവും മാതൃകാപരവുമാണെന്ന് കുസാറ്റ് രജിസ്ട്രാർ അഭിപ്രായപ്പെട്ടു. മികച്ച പ്രബന്ധാ വതരണത്തിനുള്ള പുരസ്കാരം പ്രഫ. എ.യു. അരുൺ നിർവഹിച്ചു.
District News
അരുവിത്തുറ: സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് "ഐക്രാസ്റ്റ് 2025' ആരംഭിച്ചു.
കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രഫ. ഡോ. അച്യുത് ശങ്കർ എസ്. നായർ നിർവഹിച്ചു. നിർമിതബുദ്ധിയുടെ മുന്നേറ്റത്തിൽ നൈതികതയും ധാർമികതയും ചർച്ചയാവണമെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ്, കോഴ്സ് കോഓർഡിനേറ്ററും ബർസാറുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്ററും കോൺഫറൻസ് കൺവീനറുമായ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
കോൺഫറൻസിന്റെ പ്ലീനറി സെഷനിൽ കൊച്ചിൻ സർവകലാശാല അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ചിലെ സയന്റിസ്റ്റ് ഡോ. കെ.എസ്. അജിൽ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസിലർ പ്രഫ.ഡോ. വിൻസന്റ് മാത്യു എന്നിവർ പ്രഭാഷണം നടത്തി.
കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ ചെയർ ചെയ്യുന്ന തുടർന്നുള്ള സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർഥികളും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഫറൻസ് ചൊവ്വാഴ്ച സമാപിക്കും