Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Hotspots

ട്രെ​ൻ​ഡിം​ഗ് ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ൽ കൊ​ച്ചി​യും

കൊ​​​​ച്ചി: ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ത്തു ​ട്രെ​​​​ൻ​​​​ഡിം​​​​ഗ് ഡെ​​​​സ്റ്റി​​​​നേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ കൊ​​​​ച്ചി​​​​യും. വി​​​​യ​​​​റ്റ്നാ​​​​മി​​​​ലെ മ്യൂ​​​​യി നെ, ​​​​ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യി​​​​ലെ പോ​​​​ർ​​​​ട്ട് ഡ​​​​ഗ്ല​​​​സ് തു​​​​ട​​​​ങ്ങി​​​​യ അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ഹോ​​​​ട്ട്‌​​​​സ്പോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് കൊ​​​​ച്ചി പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ ഓ​​​​ൺ​​​​ലൈ​​​​ൻ ട്രാ​​​​വ​​​​ൽ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ ബു​​​​ക്കിം​​​​ഗ്‍‌ ഡോ​​​​ട്ട്‌​​​​കോ​​​​മി​​​​ന്‍റെ 2026ലെ ​​​​വാ​​​​ർ​​​​ഷി​​​​ക യാ​​​​ത്രാ പ്ര​​​​വ​​​​ച​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് കൊ​​​​ച്ചി​​​​യു​​​​ടെ നേ​​​​ട്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പൈ​​​​തൃ​​​​ക​​​​ഭം​​​​ഗി​​​​യും കാ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ മ​​​​നോ​​​​ഹാ​​​​രി​​​​ത​​​​യും ആ​​​​ധു​​​​നി​​​​ക​​​​ത​​​​യു​​​​ള്ള ന​​​​ഗ​​​​രാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും സ​​​​മ​​​​ന്വ​​​​യി​​​​ക്കു​​​​ന്ന ഇ​​​​ട​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണു കൊ​​​​ച്ചി ആ​​​​ഗോ​​​​ള ശ്ര​​​​ദ്ധ നേ​​​​ടി​​​​യ​​​​ത്.

2026ലെ ​​​​ആ​​​​ദ്യ പാ​​​​ദ​​​​ത്തി​​​​ൽ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് (ജ​​​​നു​​​​വ​​​​രി –ജൂ​​​​ൺ) ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള യാ​​​​ത്രി​​​​ക​​​​ർ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ തെ​​​​ര​​​​ഞ്ഞ ഇ​​​​ന്ത്യ​​​​ൻ ഡെ​​​​സ്റ്റി​​​​നേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ ടോ​​​​പ് പ​​​ത്തി​​​ൽ ​കൊ​​​​ച്ചി​​​​യു​​​​ണ്ട്. താ​​​​മ​​​​സ​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തെ​​​ര​​​​ച്ചി​​​​ൽ ഡാ​​​​റ്റ പ്ര​​​​കാ​​​​രം കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ലു​​​​ക​​​​ളി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം വാ​​​​ർ​​​​ഷി​​​​ക വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 40 ശ​​​​ത​​​​മാ​​​​നം വാ​​​​ർ​​​​ഷി​​​​ക വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ കേ​​​​ര​​​​ളം രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ തെ​​​​ര​​​​ഞ്ഞ മൂ​​​​ന്നാ​​​​മ​​​​ത്തെ സം​​​​സ്ഥാ​​​​ന​​​​മാ​​​​യി.

കൊ​​​​ച്ചി​​​​യു​​​​ടെ നേ​​​​ട്ടം സാം​​​​സ്കാ​​​​രി​​​​ക​​​പൈ​​​​തൃ​​​​ക​​​​വും ആ​​​​ധു​​​​നി​​​​ക​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ചേ​​​​ർ​​​​ന്ന ഡെ​​​​സ്റ്റി​​​​നേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രി​​​​ക​​​​രു​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​ക​​​​ളി​​​​ലെ മാ​​​​റ്റം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി ബു​​​​ക്കിം​​​​ഗ്‍‌​ ഡോ​​​​ട്ട്‌​​​​കോം ദ​​​​ക്ഷി​​​​ണേ​​​​ഷ്യാ റീ​​​​ജ​​​​ണ​​​​ൽ മാ​​​​നേ​​​​ജ​​​​ർ സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up