Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Into Ventures.

Kozhikode

ല​ളി​ത​മാ​യ ആ​ശ​യ​ങ്ങ​ളെ​പ്പോ​ലും സം​രം​ഭ​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യും

കോ​ഴി​ക്കോ​ട്: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സം​രം​ഭ​ക​ത്വ വാ​സ​ന​ക​ളും തൊ​ഴി​ല്‍ നൈ​പു​ണ്യ​വും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച സ്റ്റാ​ര്‍​ട്ട​പ്പ് "ഈ ​പ്ല​സ്' പ​ദ്ധ​തി കൊ​യി​ലാ​ണ്ടി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ഫി പ​റ​മ്പി​ല്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ​ദ്ധ​തി​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്റ്റാ​ര്‍​ട്ട​പ്പ് വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ല​ളി​ത​മാ​യ ആ​ശ​യ​ങ്ങ​ളെ​പ്പോ​ലും വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ഠ​ന​ത്തോ​ടൊ​പ്പം ക​ഠി​നാ​ധ്വാ​ന​വും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടും ഉ​ണ്ടെ​ങ്കി​ല്‍ വ​ലി​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി​പു​ല​മാ​യ സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​ട​ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും സ്റ്റാ​ര്‍​ട്ട​പ്പ് ക്ല​ബ്ബു​ക​ള്‍ രൂ​പീ​ക​രി​ക്കു​ക​യും തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം കേ​ര​ള​ത്തി​ലെ പ്ര​ധാ​ന കോ​ള​ജു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ച സ്റ്റാ​ര്‍​ട്ട​പ്പ് വാ​ഹ​നം വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും പ്ര​ചോ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ളും ക​രി​യ​ര്‍ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

തു​ട​ര്‍​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഐ​ഡി​യ ഹാ​ക്ക​ത്തോ​ണും, അ​വ​യെ പ്രാ​യോ​ഗി​ക ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ്റ്റാ​ര്‍​ട്ട​പ്പ് കോ​ണ്‍​ക്ലേ​വും സം​ഘ​ടി​പ്പി​ക്കും. പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ട​ത്തി​ല്‍ ഐ​ഐ​എം, എ​ന്‍​ഐ​ടി, കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍, വ്യ​വ​സാ​യ വ​കു​പ്പ് എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ നി​ക്ഷേ​പ​ക​രെ സം​രം​ഭ​ക​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ന്‍​വെ​സ്റ്റേ​ഴ്സ് മീ​റ്റും ന​ട​ക്കും. ബി​സി​ന​സ് രം​ഗ​ത്തെ വി​ദ​ഗ്ധ​രെ​യും വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ക​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കി​ക്കൊ​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ല​ച്ചി​ത്ര താ​രം ബേ​സി​ല്‍ ജോ​സ​ഫാ​ണ് സം​രം​ഭ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍. ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍, ഫാ​ത്തി​മ ത​ഹ്‌​ലി​യ, കെ.​കെ. ര​മ, കെ.​എം. അ​ഭി​ജി​ത്ത്, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ യു.​കെ. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റൂ​റ​ല്‍ പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൂ​ഫാ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Latest News

Corehub Up