Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investment Rates

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​നി​ര​ക്ക് പു​തു​ക്കി

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ര​മാ​വ​ധി പ​ലി​ശ നി​ര​ക്ക് പു​തു​ക്കി. സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കു​ക​ള്‍, റീ​ജി​യ​ണ​ല്‍ റൂ​റ​ല്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ള്‍, എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, മി​സ​ലേ​നി​യ​സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ള്‍​ക്കും പു​തി​യ നി​ര​ക്ക് ബാ​ധ​ക​മാ​ണ്.

15 മു​ത​ല്‍ 45 വ​രെ ദി​വ​സ​ത്തെ നി​ക്ഷേ​പ​ത്തി​നു 6.25 ശ​ത​മാ​ന​വും 46 മു​ത​ല്‍ 90 വ​രെ ദി​വ​സ​ത്തെ നി​ക്ഷേ​പ​ത്തി​ന് 6.75 ശ​ത​മാ​ന​വു​മാ​ണ് നി​ല​വി​ലെ നി​ര​ക്ക്. ഇ​ത് അ​തേ​പ​ടി നി​ല​നി​ര്‍​ത്തി. 91 മു​ത​ല്‍ 179 വ​രെ ദി​വ​സ​ത്തെ നി​ക്ഷേ​പ​ത്തി​ന് പ​ലി​ശ നി​ര​ക്ക് 7.25 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഏ​ഴ് ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 180 മു​ത​ല്‍ 364 വ​രെ ദി​വ​സ​ത്തെ നി​ക്ഷേ​പ​ത്തി​നു 7.75 ശ​ത​മാ​ന​വും ഒ​ന്നു മു​ത​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ വ​രെ​യു​ള്ള നി​ക്ഷേ​പ​ത്തി​ന് എ​ട്ടും ശ​ത​മാ​ന​വു​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ​ലി​ശ നി​ര​ക്ക്. ഇ​ത് തു​ട​രും.

ര​ണ്ടു വ​ര്‍​ഷ​ത്തി​നും മു​ക​ളി​ലു​മു​ള്ള നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് എ​ട്ടി​ല്‍​നി​ന്നു 8.10 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തി. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് പു​തു​ക്കി​യ നി​ര​ക്കി​നു പു​റ​മേ പ​ര​മാ​വ​ധി .50 ശ​ത​മാ​നം നി​ര​ക്കി​ല്‍ അ​ധി​ക പ​ലി​ശ ന​ല്‍​ക​ണം.

സേ​വിം​ഗ്‌​സ് ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റി​ല്ല. പു​തു​ക്കി​യ നി​ര​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച നി​ക്ഷേ​പ സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​നും ബാ​ധ​ക​മാ​ണ്. സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ നി​ശ്ച​യി​ച്ച​തി​ലും അ​ധി​കം പ​ലി​ശ ന​ല്‍​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ന്‍റെ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം റ​ദ്ദാ​ക്കും.

Latest News

Corehub Up