University News
കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. വിജിത്തിന്റെ കീഴിൽ കേന്ദ്ര സർക്കാരിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) PM-ECRG പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലയളവ്: മൂന്ന് വർഷം അല്ലെങ്കിൽ പ്രോജക്ട് പൂർത്തിയാകുന്നതുവരെ. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഔദ്യോഗിക വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497720572.
ഓഫീസ് അറ്റൻഡന്റ് അഭിമുഖം മാറ്റിവച്ചു
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് (താത്കാലികം -ദിവസ വേതനടിസ്ഥാനം ) തസ്തികയിലേക്ക് 15 ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചു.
ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്‍പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9744050979 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
എംഎസ്സി എൻവയോൺമെന്റൽ സയൻസ് കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എം.എസ്സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 സെപ്തംബർ 10 രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Education
തിരുവനന്തപുരം: സർക്കാർ സ്കൂൾ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി മാർഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കുടുംബവാർഷിക വരുമാനം 2,50,000 രൂപ കവിയാൻ പാടില്ല. അപേക്ഷാ ഫോം www.marg adeepam. kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. ഫോൺ: 0471- 2300524.
Kerala
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു.
ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ആവിഷ്കരിച്ച പുരസ്കാരം കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് ആധാരമായി പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.
നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകൾ എന്നിവ www.kscste.kerala.gov.in ൽ ലഭ്യമാണ്. നിർദിഷ്ട ഫോമിൽ തയാറാക്കിയ നാമനിർദേശങ്ങൾ അയയ്ക്കേണ്ട വിലാസം:-എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695004. ഇ-മെയിൽ: keralasasthr [email protected] . നാമനിർദേശം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
Kerala
കൊച്ചി: കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ പുതിയ ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1,000 മുതല്‍ 10,000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമുകളുള്ള കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാനാകുക.
തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും.
അപേക്ഷാഫോം www.keralachicken.org.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്/സി.ഡി.എസ് ഓഫീസുമായും, 04712448144 എന്ന നമ്പറിലും ബന്ധപ്പെടാം.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള സർവകക്ഷിയോഗത്തിലേക്കു വിമത തൃണമൂൽ എംപിരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽനിന്ന് പ്രതീകാത്മകമായി ഇറങ്ങിപ്പോയി . തൃണമൂലിന്റെ വിമത എംപിമാർ ലയിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന കക്ഷിയെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം നൽകുന്നതിനു ലോക്സഭാ സ്പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ എംപിമാരുടെ എൻസിപിഐയിലുള്ള ലയനം ഇപ്പോഴും പരിഗണനാവിഷയമാണ്.
പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലില്ലെന്നും തിരിച്ചറിയപ്പെടാത്ത പ്രതിപക്ഷകക്ഷിയെ എങ്ങനെയാണ് സർക്കാർ വിളിച്ചുകൂട്ടുന്ന ഒരു ഔദ്യോഗിക സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കുക എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്. എന്നാൽ എൻസിപിഐ ലോക്സഭാ സ്പീക്കറോട് അംഗീകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാവരെയും ക്ഷണിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നുമാണ് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം.
ന്യൂഡൽഹി: രാഷ്ട്രീയ കൂറുമാറ്റങ്ങൾക്കും വിദ്യാർഥി പ്രതിഷേധങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കുമിടയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് ആരംഭം.
അയോധ്യയുൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ സംഭാവനത്തട്ടിപ്പ്, പരീക്ഷാ ക്രമക്കേടുകൾ, ഇ20 വിവാദം, മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര കൃഷിസഹമന്ത്രിയും പദവികൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ, സോനം വാംഗ്ചുക്കിന്റെ കസ്റ്റഡി, വിലക്കയറ്റം, വിദേശനയത്തിലെ വീഴ്ച തുടങ്ങിയ ഒരു വലിയ ആയുധശേഖരവുമായി സർക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷകക്ഷികൾ ശ്രമിക്കുക. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ), ഉന്നത വിദ്യാഭ്യാസ ബിൽ തുടങ്ങിയ വിവാദ സ്വഭാവമുള്ള ബില്ലുകൾ അവതരിപ്പിച്ചാവും ഭരണപക്ഷത്തിന്റെ പ്രതിരോധം.
പുതിയ പ്രതിപക്ഷ സമവാക്യം
ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുന്നതിനായി ശ്രമിക്കുന്ന എൻഡിഎ സർക്കാർ ഇതിനോടകം പ്രതിപക്ഷ നിരയിൽനിന്ന് എംപിമാരെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ എംപിമാരെ തങ്ങളുടെ കൂടാരത്തിലേക്കെത്തിച്ച ബിജെപി തൃണമൂൽ കോൺഗ്രസിന്റെ 20 എംപിമാരെയും ശിവസേന (ഉദ്ധവ്) വിഭാഗത്തിന്റെ ആറ് എംപിമാരെയും അതത് പാർട്ടികളിൽനിന്ന് പിളർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽനിന്ന് ഡിഎംകെയും എൻസിപി (ശരദ്) വിഭാഗവും അകലം പാലിക്കുന്നതും പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം കോൺഗ്രസിനോട് എതിർപ്പ് വ്യക്തമാക്കി പാർലമെന്റിൽ പ്രത്യേക ഇരിപ്പിടം ചോദിച്ച ഡിഎംകെക്ക് ലോക്സഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന പാർട്ടിയിൽ ലയിച്ച 20 തൃണമൂൽ എംപിമാരും ലോക്സഭയിൽ പ്രത്യേക ഇരിപ്പിടത്തിലായിരിക്കും ഇനി.
നിർണായക ബില്ലുകൾ
മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള ഭരണഘടനയുടെ 131-ാം ഭേദഗദതി ബിൽ വർഷകാല സമ്മേളനത്തിന്റെ തുടക്കത്തിൽ സർക്കാർ അവതരിപ്പിക്കില്ലെങ്കിലും സമ്മേളനം പുരോഗമിക്കുന്നതിനിടയിൽ സർക്കാർ അപ്രതീക്ഷിതമായി അവതരിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്.
എഫ്സിആർഎ ബില്ലും ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലും വീണ്ടും പാർലമെന്റിലെത്തുന്നത് ബഹളങ്ങൾക്കു വഴിവയ്ക്കുമെന്നുറപ്പാണ്. ഇതിനോടൊപ്പം ആദായനികുതി ഭേദഗതി ബിൽ, ജനന- മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, എംഎസ്എംഇ വികസന ഭേദഗതി ബിൽ എന്നിവയും സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്നുതന്നെ ദേശീയ ഗാനമായ ജനഗണമനയ്ക്കു ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം ദേശീയ ഗീതമായ വന്ദേമാതരത്തിനു നൽകുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നു റിപ്പോർട്ടുണ്ട്. പുതിയ നിയമപ്രകാരം ഏതെങ്കിലുമൊരു വ്യക്തി വന്ദേമാതരത്തെ മനഃപൂർവം അപമാനിച്ചാലോ ദേശീയഗീതം പാടുന്നത് തടസപ്പെടുത്തിയാലോ മൂന്ന് വർഷംവരെ തടവുശിക്ഷ ലഭിക്കാം.
Education
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികൾക്കു ജിയോജിത് നൽകുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്യൂഷന് ഫീസ്, പരീക്ഷാഫീസ് എന്നിവയ്ക്കായി പ്രതിവര്‍ഷം 25,000 രൂപ വരെ നല്‍കും.
നിബന്ധനകള്‍: പത്തിലും പ്ലസ്ടുവിലും 80 ശതമാനത്തിലേറെ മാര്‍ക്ക് ഉണ്ടാകണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെ ആയിരിക്കണം. 600 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തീര്‍ണമുള്ള സ്വന്തം വീടുകളില്‍ താമസിക്കുന്നവര്‍ക്കും, 6000 രൂപയില്‍ താഴെ മാസ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും മുന്‍ഗണന.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 31. കൂടുതല്‍വിവരങ്ങള്‍ക്ക് 9995483998 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയില്‍: dee pak_john @geojit.com.
Kerala
കൊച്ചി: കൊച്ചി ആസ്ഥാനമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് ഏർപ്പെടുത്തിയ സിനിമാരംഗത്തെ മികച്ച കലാസംവിധാനത്തിന് ദേശീയതലത്തിലുള്ള അവാര്‍ഡിന് എൻട്രികൾ ക്ഷണിച്ചു. ലക്ഷം രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്.
ഇന്ത്യന്‍ സിനിമയില്‍ മികച്ച കലാസംവിധാനം ചെയ്തു വ്യക്തിമുദ്ര പതിപ്പിച്ച, ഈ രംഗത്തു മികച്ച സംഭാവനകള്‍ നല്‍കിയവർക്കാണ് അവാര്‍ഡ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിട്ട് എൻട്രികൾ നൽകാം.
ഓഗസ്റ്റ് 31 ന് മുന്‍പ് nambo odirisammantrust@ gmail. com എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. സെപ്റ്റംബര്‍ പത്തിന് അവാര്‍ഡ് പ്രഖ്യാപിക്കും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാര്‍ഡ് സമ്മാനിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ സ്വാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷാഫോമും കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralapolice.gov.in) ലഭിക്കും. 10നു വൈകുന്നേരം അഞ്ചിനു മുന്‍പായി പൂരിപ്പിച്ച അപേക്ഷ spcprogramme.pol@ kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
സ്വാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപ്രകാരം ആരംഭിക്കുന്ന യൂണിറ്റുകൾക്ക്, സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴികെ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെയോ മറ്റേതെങ്കിലും സർക്കാർ പദ്ധതിയിലൂടെയോ സാന്പത്തിക സഹായത്തിന് അർഹത ഉണ്ടാകില്ല.
ഇത്തരം യൂണിറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു സർക്കാർ ധനസഹായം, റീഇംബേഴ്സസ്മെന്റ്, മറ്റ് സാന്പത്തിക ആനുകൂല്യങ്ങൾ എന്നിവ നിലവിലോ ഭാവിയിലോ ആവശ്യപ്പെടാനുള്ള അവകാശമോ അർഹതയോ സ്വാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപ്രകാരം ആരംഭിക്കുന്ന യൂണിറ്റുകൾക്ക് ഉണ്ടായിരിക്കില്ല.
എസ്പിസി ആരംഭിക്കാനായി മുൻകാലങ്ങളിൽ അപേക്ഷ സമർപ്പിച്ച സ്കൂളുകൾ, സ്വാശ്രിയ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി പ്രകാരം യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് പരിഗണന ലഭിക്കാനായി നിർദിഷ്ട മാതൃകയിൽ അപേക്ഷ വീണ്ടും സമർപ്പിക്കണം.
നിലവിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടരും. ഇതിനു പുറമെയാണ് പുതുതായി ആരംഭിക്കുന്ന കേഡറ്റ് പദ്ധതി. വിവരങ്ങൾക്ക് 0471-2432655, 9497980083, 7012844948.
Education
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളജുകളിലെയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2026 വർഷത്തെ വിവിധ എംഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി NEET MDS-2026 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളിൽനിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
2026 വർഷത്തെ പിജി ദന്തൽ കോഴ്സുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന സർവീസ് വിഭാഗം ഉൾപ്പെടെയുളള വിദ്യാർഥികൾക്ക് ഏഴിനു രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശനം സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്കായും പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 04712332120.
Kerala
കോട്ടയം: കാര്‍ഷിക യന്ത്രങ്ങള്‍ക്കുള്ള സബ്സിഡിക്ക് നാളെ മുതല്‍ അപേക്ഷ ക്ഷണിക്കുന്നു. കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (സാം) പദ്ധതിലേക്കുള്ള അപേക്ഷകളാണ് നാളെ രാവിലെ 11 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നത്.
കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളവെടുപ്പാനന്തര സംസ്കരണ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള യന്ത്രങ്ങള്‍ എന്നിവയ്ക്ക് യന്ത്രങ്ങളുടെ 40 മുതല്‍ 50 ശതമാനം വ്യക്തിഗത കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കും.
കാര്‍ഷിക കൂട്ടായ്മകള്‍, സ്വയംസഹായക സംഘങ്ങള്‍, കര്‍ഷക ഉത്പാദകസംഘടനകള്, പഞ്ചായത്തുകള്‍ തുടങ്ങിയവര്‍ക്ക് കസ്റ്റം ഹയറിംഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തുകയുടെ 40 ശതമാനം വരെ സാമ്പത്തിക സഹായം നല്‍കും.
ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുവാന്‍ 24 ലക്ഷം രൂപ വരെ സഹായം ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലായാല്‍ അഗ്രിമെഷിനറി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ ലോട്ടറി മൊഡ്യൂള്‍ മുഖേന തെരഞ്ഞെടുക്കും.
10 ലക്ഷം രൂപയക്കു മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റര്‍, ഫാം മെഷിനറി ബാങ്ക് പദ്ധതികള്‍ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി മാതൃകയിലാണ് നടപ്പാക്കുന്നത്.
Education
കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ കല്‍പ്പറ്റയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കും എൻജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്റേണ്ഷിപ്പുകളിലേക്കും യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
വിവരങ്ങൾക്ക് ഫോണ്‍: 0484 2985252, 8547005004.
Business
കൊച്ചി: ഫിഫ വേള്‍ഡ് കപ്പ് 2026നോടനുബന്ധിച്ച് കോമണ്‍ ഗ്രൗണ്ട് ഫിഫ വേള്‍ഡ് കപ്പ് 2026 അന്താരാഷ്ട്ര പോസ്റ്റര്‍ അവാര്‍ഡുകള്‍ക്കായി ലബോറട്ടറി ഓഫ് വിഷ്വല്‍ ആര്‍ട്ട് കമ്യൂണ്‍ എന്‍ട്രികള്‍ ക്ഷണിച്ചു.
മൊത്തം 101 പോസ്റ്ററുകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കുക. ഇതിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം, രണ്ടര ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ ലഭിക്കും. 17 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം.
പെയിന്റിംഗ്, ഡ്രോയിംഗ്, കൊളാഷ്, ഫോട്ടോഗ്രഫി, പ്രിന്റ് മേക്കിംഗ്, ടെക്സ്റ്റൈല്‍ അടിസ്ഥാനമാക്കിയ സൃഷ്ടികള്‍, മിക്സ്ഡ് മീഡിയ, ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ഏത് ദ്വിമാന മാധ്യമത്തിലും സൃഷ്ടികള്‍ തയാറാക്കാം.
ജൂലൈ ആറാണ് പോസ്റ്ററുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഡിജിറ്റല്‍ ഫയലുകള്‍ [email protected] എന്ന വിലാസത്തില്‍ മെയില്‍ വഴി സമര്‍പ്പിക്കാം. ജൂലൈ 13ന് വിജയികളെ പ്രഖ്യാപിക്കും.
Education
തിരുവനന്തപുരം: 2026-2028 വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. httsp://kbpe. kerala.gov.in/deled2026 എന്ന വെബ്സൈറ്റ് മുഖേന ജൂണ്‍ 15 വരെ അപേക്ഷിക്കാം.
അപേക്ഷ ഫീസായി അഞ്ചു രൂപ അടയ്ക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഫീസ് അടയ്ക്കേണ്ടതില്ല. മാനേജ്മെന്റ് ക്വാട്ടയില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് പോസ്റ്റായോ അപേക്ഷ നല്‍കണം.
ഇത്തം അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയിരിക്കണം. ന്യൂനപക്ഷ ഐടിഇ കളിലേക്ക് പൊതു മെറിറ്റടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50 ശതമാനം സീറ്റുകളിലേക്കുള്ള അപേക്ഷകളും ബന്ധപ്പെട്ട ഐടിഇ മാനേജര്‍മാര്‍ക്ക് നല്‍കണം.
മാനേജര്‍മാര്‍ക്ക് നല്കുന്ന അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നല്‍കേണ്ടതാണ്. വിശദമായ നോട്ടിഫിക്കേഷനും വെബ്സൈറ്റില്‍.
Education
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമായ ’മേക്കർ സ്പ്രിന്റി’ ലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യകളിൽ മികവുറ്റ പ്രായോഗിക പരിശീലനം നല്കാൻ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. 18 മുതൽ 22 വരെ ടെക്നോപാർക്ക് ഫേസ് വണ്‍ കാന്പസിലെ ഫാബ് ലാബ് കേരള ട്രിവാൻഡ്രത്തിലാണ് അഞ്ചു ദിവസത്തെ പരിശീലന പരിപാടി.
ലേസർ കട്ടിംഗ്, പിസിബി മില്ലിംഗ്, വിനൈൽ കട്ടിംഗ്, 3 ഡി പ്രിന്റിംഗ്, വുഡ് സിഎൻസി എന്നിവയുൾപ്പെടെയുള്ള പ്രധാന ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിലെ പ്രായോഗിക പരിശീലനം ഇതിലൂടെ ലഭ്യമാകും. പരിപാടിയിൽ പങ്കെടുന്നവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിനുള്ള സഹായവും ലഭിക്കും.
ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിൽ മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെഎസ്യുഎം സർട്ടിഫിക്കറ്റ് ലഭിക്കും.രജിസ്ട്രേഷന് : ksum.in/maker-sprint
Education
തിരുവനന്തപുരം: 2026- 27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രഫഷണൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. വെബ്സൈറ്റ് വഴി ഓൺലൈനായി മേയ് 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ മേയ് 26 വരെ നൽകാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327.
Education
കോട്ടയം: കെൽട്രോൺ നോളജ് സെന്റർ നാഗന്പടത്ത് നടത്തപ്പെടുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി. മുൻഗണന രജിസ്ട്രേഷൻ അനുസരിച്ച് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: കെൽട്രോൺ നോളജ് സെന്റർ, നാഗന്പടം, കോട്ടയം. 0481 2304031/ 9605404811.
Education
തിരുവനന്തപുരം: 2026 അധ്യയനവർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെമാറ്റ് സെക്ഷൻ II ) വിദ്യാർഥികൾക്ക് മേയ് അഞ്ചിന് വൈകുന്നേരം നാലുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശനപരീക്ഷ മേയ് മാസത്തിൽ നടക്കും. തീയതി പിന്നീട് വിജ്ഞാപനം ചെയ്യും.
വിശദ വിവരങ്ങൾക്കു പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഫോൺ: 0471 2332120, 2338487.
University News
നാല് വർഷ ബിരുദ പ്രോഗ്രാം ( 2024 - 25 ബാച്ച് ) നാലാം സെമസ്റ്റർ വിദ്യാർഥികളിൽ നിന്ന് മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
കോൺടാക്ട് ക്ലസ്
2025 ഡിസംബർ 20-ന് നടത്താനിരുന്ന വിദൂര വിഭാഗം ആറാം ( 2023 പ്രവേശനം ) ബികോം. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 24-നും ബിബിഎ. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 31-നും നടത്തും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ഒന്ന്, രണ്ട് സെമസ്റ്റർ എംഎഡ്. (2002 സിലബസ് - 2002 മുതൽ 2012 വരെ പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.