Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Involving Musk

America

മ​സ്കു​മാ​യു​ള്ള ഇ​മെ​യി​ൽ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണം: ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ടി​ന് കോ​ട​തി ഉ​ത്ത​ര​വ്

ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): പ്ര​മു​ഖ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കു​മാ​യി ന​ട​ത്തി​യ ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളു​ടെ പൂ​ർ​​ണര‌ൂപം (എ​ഡി​റ്റ് ചെ​യ്യാ​ത്ത പേ​ജു​ക​ൾ) ഡെ​മോ​ക്രാ​റ്റി​ക് ജ​ന​പ്ര​തി​നി​ധി ജീ​ന ഹി​നോ​ഹോ​സ​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ടി​നോ​ട് യുഎ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ടെ​ക്സ​സ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ക്ട് പ്ര​കാ​രം വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള അസംബ്ലി മെന്പറിന്‍റെ അ​വ​കാ​ശ​ത്തെ ഗ​വ​ർ​ണ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​താ​യി ട്രാ​വി​സ് കൗ​ണ്ടി ജ​ഡ്ജ് കാ​ത​റി​ൻ മോ​സി ക​ണ്ടെ​ത്തി. ആ​യി​ര​ത്തി​ല​ധി​കം പേ​ജു​ക​ളു​ള്ള വി​വ​ര​ങ്ങ​ൾ വ്യ​ക്തി​പ​ര​വും നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​തു​മാ​ണെന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് മു​ൻ​പ് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് ഇ​ത് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്ന​ത്.

ടെ​ക്സ​സി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ക​യാ​ണെ​ന്നും സു​താ​ര്യ​ത​യ്ക്കാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ടെ​ക്സ​സ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ജീ​ന ഹി​നോ​ഹോ​സ പ്ര​തി​ക​രി​ച്ചു.

മ​സ്കി​ന്‍റെ ക​മ്പ​നി​ക​ൾ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ള​വു​ക​ളും ഗ്രാ​ന്‍റു​ക​ളും ആ​ബ​ട്ട് ഭ​ര​ണ​കൂ​ടം ന​ൽ​കി​യി​ട്ടു​ണ്ട്.​അ​ടു​ത്തി​ടെ മ​സ്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഭാ​വ​ന​യ്ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​ക്ക് 1.66 ഡോളർ ബി​ല്യ​ൺ നി​കു​തി ഇ​ള​വ് ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

അ​നാ​വ​ശ്യ​മാ​യി വി​വ​ര​ങ്ങ​ൾ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 19-നാ​ണ് ഹി​നോ​ഹോ​സ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Latest News

Corehub Up