Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ios

വാ​ട്സ്ആ​പ്പി​ൽ എ​ഐ ഏ​ജ​ന്‍റു​ക​ളും : ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഫീ​ച്ച​ർ!

ന്യൂ​ഡ​ൽ​ഹി: ടെ​ലി​ഗ്രാ​മി​ന് സ​മാ​ന​മാ​യി മൂ​ന്നാം ക​ക്ഷി എ​ഐ ഏ​ജ​ന്‍റു​ക​ളെ​യും ബോ​ട്ടു​ക​ളെ​യും ത​ങ്ങ​ളു​ടെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യാ​നൊ​രു​ങ്ങി വാ​ട്സ്ആ​പ്പ്. ഐ​ഫോ​ൺ (iOS) ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി വാ​ട്സ്ആ​പ്പ് ഈ ​ഫീ​ച്ച​ർ പ​രീ​ക്ഷി​ച്ചു തു​ട​ങ്ങി.

ദൈ​നം​ദി​ന ജോ​ലി​ക​ൾ എ​ളു​പ്പ​മാ​ക്കാ​നും സ​ന്ദേ​ശ​ങ്ങ​ൾ ഡ്രാ​ഫ്റ്റ് ചെ​യ്യാ​നും ദി​വ​സേ​ന​യു​ള്ള പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കാ​നും ഈ ​എ​ഐ ഏ​ജ​ന്‍റു​ക​ൾ​ക്ക് സാ​ധി​ക്കും. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ട്സ്ആ​പ്പ് സെ​റ്റിം​ഗ്സി​ലൂ​ടെ അ​ഞ്ച് ഏ​ജ​ന്‍റു​ക​ൾ വ​രെ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കും. ഓ​രോ ഏ​ജ​ന്‍റി​നും ഇ​ഷ്ട​മു​ള്ള പേ​രും പ്രൊ​ഫൈ​ൽ ചി​ത്ര​വും ന​ൽ​കാം.

സെ​റ്റിം​ഗ്സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന എ​പി​ഐ കീ ​ഉ​പ​യോ​ഗി​ച്ച് ഡെ​വ​ല​പ്പ​ർ​മാ​ർ നി​ർ​മി​ച്ച സ​ർ​വീ​സു​ക​ളു​മാ​യി ഈ ​ബോ​ട്ടു​ക​ളെ ബ​ന്ധി​പ്പി​ക്കാം. സെ​റ്റ​പ്പ് പൂ​ർ​ത്തി​യാ​യാ​ൽ സാ​ധാ​ര​ണ കോ​ൺ​ടാ​ക്റ്റു​ക​ളോ​ട് ചാ​റ്റ് ചെ​യ്യു​ന്ന​തു​പോ​ലെ ത​ന്നെ ഈ ​എ​ഐ ഏ​ജ​ന്‍റു​ക​ളോ​ടും സം​സാ​രി​ക്കാം.

ഈ ​ചാ​റ്റു​ക​ൾ​ക്ക് വാ​ട്സ്ആ​പ്പി​ന്‍റെ സാ​ധാ​ര​ണ എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ സു​ര​ക്ഷ ല​ഭി​ക്കി​ല്ല. ഡെ​വ​ല​പ്പ​ർ​മാ​ർ മൂ​ന്നാം ക​ക്ഷി​ക​ളാ​യ​തി​നാ​ലാ​ണി​ത്.

ഉ​പ​യോ​ക്താ​ക്ക​ൾ എ​ഐ ഏ​ജ​ന്‍റു​ക​ളു​മാ​യി പ​ങ്കു​വെ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും വി​വ​ര​ങ്ങ​ളും മാ​ത്ര​മേ അ​വ​യ്ക്ക് വാ​യി​ക്കാ​ൻ സാ​ധി​ക്കൂ. നി​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ൾ, കോ​ൺ​ടാ​ക്റ്റു​ക​ൾ, മീ​ഡി​യ ഫ​യ​ലു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് ഇ​വ​യ്ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

ഈ ​ചാ​റ്റു​ക​ളി​ൽ ഡി​സ​പ്പി​യ​റിം​ഗ് മെ​സ്സേ​ജ് ഫീ​ച്ച​ർ പ്ര​വ​ർ​ത്തി​ക്കി​ല്ല. എ​ന്നാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ എ​പി​ഐ കീ ​റീ​സെ​റ്റ് ചെ​യ്ത് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ സാ​ധി​ക്കും.

ആ​ൻ​ഡ്രോ​യി​ഡി​ന് പി​ന്നാ​ലെ ഐ​ഒ​എ​സ് (iOS 26.37.10.70) ബീ​റ്റാ പ​തി​പ്പി​ലാ​ണ് ഈ ​ഫീ​ച്ച​ർ ഇ​പ്പോ​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ ടെ​സ്റ്റ്‌​ഫ്ലൈ​റ്റ് വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബീ​റ്റാ ടെ​സ്റ്റ​ർ​മാ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മാ​യി ഇ​ത് എ​ന്നു​മു​ത​ൽ ല​ഭ്യ​മാ​കു​മെ​ന്ന കാ​ര്യം ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Latest News

Corehub Up