ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സുൽത്താനുമായും കുവൈറ്റ് കിരീടാവകാശിയുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളെയും ഇറാൻ ആക്രമിക്കുന്നതിലെ ആശങ്ക അദ്ദേഹം അറിയിച്ചു.
ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി രാഷ്ട്രതലവൻമാരോട് ആവശ്യപ്പെട്ടു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കും കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽമുബാറക് അൽ സബാഹുവും ഉറപ്പ് നൽകി.
അതേസമയം ഇറാൻ ആക്രമണം ശക്തമാക്കുകയാണ്. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണമുണ്ടായി. ആകാശപരിധിയിൽ ഒമാൻ ഭരണകൂടം സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ്