Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Situation

ഇ​റാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണ് : വി​ക്രം മി​സ്രി

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്‌​മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി. ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് മി​സ്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ന​മ്മു​ടെ പ്ര​വാ​സി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഒ​രു സ​മൂ​ഹം ഇ​റാ​നി​ലു​ണ്ട്. ഇ​റാ​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ​യും ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എം​ബ​സി​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു.

ആ​ർ​ക്കും ഇ​തു​വ​രെ പ്ര​തി​സ​ന്ധി​ക​ളി​ല്ല. പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പ്ര​ശ്‌​ന​ങ്ങ​ളി​ൽ​പ്പെ​ട​രു​തെ​ന്നും നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ക്രം മി​സ്രി പ​റ​ഞ്ഞു.

Latest News

Corehub Up