Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iraq

മ​ഴ, ഇ​ടി​മി​ന്ന​ൽ...​പി​ന്നാ​ലെ ഫ്രാ​ന്‍​സി​ന്‍റെ ഗോ​ൾ മ​ഴ; നോ​ക്കൗ​ട്ടി​ലേ​യ്ക്ക് മു​ന്നേ​റി എം​ബാ​പ്പെ​യും സം​ഘ​വും 

ഫി​ലാ​ഡെ​ൽ​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഐ ​പോ​രാ​ട്ട​ത്തി​ൽ ഇ​റാ​ഖി​നെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ്. ഫി​ലാ​ഡെ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കൈ​ലി​യ​ൻ എം​ബാ​പ്പെ​യും സം​ഘ​വും വി​ജ​യി​ച്ച​തോ​ടെ. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ഫ്രാ​ൻ​സ് നോ​ക്കൗ​ട്ടി​ലേ​യ്ക്ക് മു​ന്നേ​റി. 

ഫ്രാ​ൻ​സി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് മ​ത്സ​ര ആ​രം​ഭി​ച്ച​ത്. എം​ബാ​പ്പെ​യും ഡെം​പെ​ലെ​യും ഒ​ലി​സെ​യെ​യും ഒ​ക്കെ പ​ല​ത​വ​ണ ഗോ​ളി​ന​ടു​ത്തെ​ത്തി. മ​ത്സ​രം 14 മി​നി​റ്റ് എ​ത്തി​യ​പ്പോ​ൾ ത​ന്നെ ഫ്ര​ഞ്ച് പ​ട മു​ന്നി​ലെ​ത്തി. സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബെ​പ്പെ ത​ന്നെ​യാ​ണ് ഫ്രാ​ൻ​സി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ബോ​ക്സി​ന് വെ​ളി​യി​ൽ നി​ന്നു​ള്ള ബു​ള്ള​റ്റ് ഷോ​ട്ട് ഗോ​ളി മ​റി​ക​ട​ന്ന് പോ​സ്റ്റി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. 

പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ ഫ്ര​ഞ്ച് പ​ട ഇ​റാ​ഖ് പോ​സ്റ്റി​ലെ​ത്തി. എ​ന്നാ​ൽ ഗോ​ൾ മാ​ത്രം വ​ന്നി​ല്ല. ഒ​ടു​വി​ൽ 1-0 ത്തി​ന് ആ​ദ്യ പ​കു​തി അ​വ​സാ​നി​ച്ചു. ഇ​തി​നി​ട​യി​ൽ മ​ഴ​യും ഇ​ടി​മി​ന്ന​ലും എ​ത്തി. ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​റോ​ളം മ​ത്സ​രം നി​ർ​ത്തി​വ​ച്ചു. മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​തോ​ടെ ഫ്ര​ഞ്ച് ആ​ക്ര​മ​ണ​വും പു​ന​രാ​രം​ഭി​ച്ചു. 

54-ാം മി​നി​റ്റി​ൽ എം​ബാ​പ്പെ ത​ന്നെ ഫ്രാ​ൻ​സി​ന്‍റെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. ഈ ​ഗോ​ളോ​ടെ ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ൽ എം​ബാ​പ്പെ​യു​ടെ ഗോ​ൾ നേ​ട്ടം 16 ആ​യി. ജ​ർ​മ​ൻ താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്താ​നും താ​ര​ത്തി​നാ​യി. 18 ഗോ​ളു​ക​ളു​ള്ള ല​യ​ണ​ൽ മെ​സി മാ​ത്ര​മാ​ണ് എം​ബാ​പ്പെ​യ്ക്ക് മു​ന്നി​ലു​ള്ള​ത്. 

ഒ​സ്മാ​ൻ ഡെം​പെ​ലെ 66-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ ഫ്രാ​ൻ​സി​ന്‍റെ ഗോ​ൾ നേ​ട്ടം മൂ​ന്ന് ആ​യി. പി​ന്നീ​ടും ഗോ​ൾ നേ​ടാ​ൻ ഫ്രാ​ൻ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. മ​ത്സ​രം 3-0 ത്തി​ന് അ​വ​സാ​നി​ച്ച​തോ​ടെ ഫ്രാ​ൻ​സ് നോ​ക്കൗ​ട്ടി​ലേ​യ്ക്ക് മു​ന്നേ​റി. ആ​ദ്യ സെ​ന​ഗ​ലി​ലെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചി​രു​ന്നു എം​ബാ​പ്പെ​യും സം​ഘ​വും. 

International

അമേരിക്കയുടെ സൈനിക വിമാനം ഇറാക്കിൽ തകർന്നുവീണു

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സൈനിക റീഫ്യുവലിംഗ് വിമാനം ഇറാക്കിൽ തകർന്നുവീണതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാക്കിലെ എയർ സ്‌പേസിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വെടിവയ്പിൽ തകർന്നതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.

പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് കെസി-135 റീഫ്യുവലിംഗ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാക്കിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

International

ഐഎസ് ഭീകരർ തകർത്ത സ്മാരകങ്ങൾ തിരിച്ചുവരുന്നു, പഴയ അതേ ശൈലിയിൽ

ബാഗ്ദാദ്: ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന മാ​ർ ബെ​ഹ്‌​നാം ആ​ശ്ര​മ​ത്തി​ലെ ചു​വ​ർശില്പങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്ക്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തകർത്ത ചരിത്രസ്മാരകങ്ങൾ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ അവസാനഘട്ടത്തിലേക്ക് എത്തി. ഭീകരതയ്ക്കു മാ​യ്ക്കാ​നാ​വാ​ത്ത വി​ശ്വാ​സ​ത്തി​ന്‍റെയും ക​ല​യു​ടെ​യും ദൈവമുദ്രകൾ ഇ​റാക്കിന്‍റെ മ​ണ്ണി​ൽ വീണ്ടും തെ​ളി​യു​മ്പോൾ അത് അഗോള ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാകുന്നു.

ശ്രമകരമായ ദൗത്യം

ആഗോളഭീ​ക​ര​സം​ഘം ത​ച്ചു​ത​ക​ർ​ത്ത ഇ​റാ​ക്കിലെ വി​ഖ്യാ​ത​മാ​യ മാ​ർ ബഹനാൻ - സാ​റ ആ​ശ്ര​മ​ത്തി​ലെ 13-ാം നൂ​റ്റാ​ണ്ടി​ൽ തീർത്ത ചു​വ​ർ​ശില്പങ്ങൾ (റിലീഫ്) പു​ന​രു​ദ്ധാ​ര​ണ​ത്തി​ലൂ​ടെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു സംഘം കലാകാരന്മാർ. ഉത്തര ഇറാക്കിലെ ഖിദിർ ഇല്യാസ് ഗ്രാമത്തിലാണ് ഈ ആശ്രമം. ഈ സുറിയാനി കത്തോലിക്ക ആശ്രമത്തിലാണ് വി. ബഹനാന്‍റെ ശവകുടീരം. അതിനും ഐഎസ് ഭീകരർ കേടുവരുത്തിയിരുന്നു. ആശ്രമാധികൃതരും ഫ്രഞ്ച് സംഘടനയായ മെസൊപൊട്ടാമിയയുമായി സഹകരിച്ചാണു ചരിത്രവും വിശ്വാസവും ഇഴചേർന്ന കലാസൃഷ്ടികളുടെ പു​ന​രു​ദ്ധാരണം സാധ്യമാക്കുന്നത്.

80 ശതമാനം തകർത്തു

പ​ത്തു വ​ർ​ഷം മു​മ്പ് ഐ​സ് ഭീ​ക​ര​ർ ഇ​റാ​ക്കിന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കി​യ​പ്പോ​ൾ, അ​വ​രുടെ ആ​ദ്യം ല​ക്ഷ്യങ്ങൾ മേഖലയിലെ പു​രാ​ത​ന സാം​സ്കാ​രി​ക പൈതൃകങ്ങളായിരുന്നു. ആ​ശ്ര​മ​ത്തി​ലെ പ്ലാ​സ്റ്റ​ർ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ 80 ശ​ത​മാ​ന​ത്തോ​ളം അ​വ​ർ ത​ക​ർ​ത്തു. വി​. ബഹനാന്‍റെയും സ​ഹോ​ദ​രി സാ​റ​യു​ടെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ​ശി​ല്പ​ങ്ങൾ ലോ​ക​ത്തി​ലെത​ന്നെ അ​പൂ​ർ​വ നി​ർ​മി​തി​ക​ളായാ​ണു കരുതപ്പെടുന്നത്. ദൈ​വി​ക​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ​പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മാ​യ​തെന്നു ആ​ശ്ര​മ​ശ്രേഷ്ഠൻ, കോർ​ബി​ഷ​പ്പ് മ​സെ​ൻ മ​റ്റോ​ക്ക പ​റ​യു​ന്നു.

അമൂല്യ സൃഷ്ടികൾ

നാലു മീ​റ്റ​ർ നീ​ള​മു​ള്ള വി. ബഹനാന്‍റെ ചി​ത്ര​വും രണ്ടു മീ​റ്റ​ർ ഉ​യ​ര​മു​ള്ള വി​ശു​ദ്ധ സാ​റ​യു​ടെ ചി​ത്ര​വും കേ​വ​ലം ക​ലാ​സൃഷ്ടികളല്ല. അതിലെ ഓ​രോ നി​റ​ത്തി​നും ഓ​രോ അ​ർഥ​മു​ണ്ട്. റോയൽ ബ്ലൂ​ സ്വ​ർഗ​ത്തെ​ സൂ​ചി​പ്പി​ക്കുന്നു. ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ പ്ര​തീ​കമായി ചുവപ്പ് ഉപയോഗിച്ചിരിക്കുന്നു. പ​ച്ച നി​ത്യ​ജീ​വ​നി​ലേ​ക്കു​ള്ള പ്ര​യാ​ണം സൂചിപ്പിക്കുന്നു. കു​തി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന വി​. ബഹനാൻ തി​ന്മ​യെ തോ​ൽ​പ്പി​ക്കു​ന്ന​തും മാ​ലാ​ഖ​മാ​ർ അ​ദ്ദേ​ഹ​ത്തെ സ്വ​ർ​ഗ​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന​തും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​രൂ​പ​ങ്ങ​ൾ അ​തി​മ​നോ​ഹ​ര​മാ​ണ്. അ​റ​ബി​ക്, സുറിയാനി ലി​പി​ക​ൾ ​ചി​ത്ര​ത്തിനുചുറ്റും കൊ​ത്തിയിരിക്കുന്നു. 

Latest News

Corehub Up