Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iron Fist For Four

നാലു പതിറ്റാണ്ട് ഉ​രു​ക്കു​മു​ഷ്ടി ഭ​ര​ണം നടത്തിയ ഖമനയ്

ഇ​​​റാ​​​നി​​​ൽ 37 വ​​​ർ​​​ഷം നീ​​​ണ്ട ഉ​​​രു​​​ക്കു​​​മു​​​ഷ്ടി ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​ന്ത്യ​​​മാ​​​യി. ഇ​​​സ്‌​​​ലാ​​​മി​​​ക റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ സൈ​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു പു​​​റ​​​മേ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ച ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് ഇ​​​സ്ര​​​യേ​​​ൽ-​​​യു​​​എ​​​സ് സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.

ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി മു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​കം വ​​​രെ ഇ​​​റാ​​​ന്‍റെ ഒ​​​ട്ടു​​​മു​​​ക്കാ​​​ൽ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​ന്തി​​​മ​​​വാ​​​ക്കാ​​​യി​​​രു​​​ന്ന പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വാ​​​യ ഖ​​​മ​​​ന​​​യ്‌. ര​​​ക്ത​​​സാ​​​ക്ഷി പ​​​രി​​​വേഷ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​ട​​​വാ​​​ങ്ങു​​​ന്ന​​​ത്.

പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വാ​​​കു​​​ന്ന​​​തി​​​ന് മു​​​ന്പ് 1981 മു​​​​​ത​​​​​ൽ 1989 വ​​​​​രെ ര​​​​​ണ്ടു ത​​​​​വ​​​​​ണ ഇ​​​റാ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും ഖ​​​മ​​​ന​​​യ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​നി​​​ലെ ഷാ ​​​രാ​​​ജ​​​വം​​​ശ​​​ത്തെ പു​​​റ​​​ത്താ​​​ക്കി​​​യ ആ​​​യ​​​ത്തൊ​​​ള്ള റൂ​​​ഹു​​​​​ള്ള ഖൊ​​​​​മേ​​​​​നി​​ എ​​​ന്ന മ​​​ത നേ​​​താ​​​വി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​രു​​​ന്നു ഖ​​​മ​​​ന​​​യ്. റൂ​​​ഹു​​​​​ള്ള ഖൊ​​​​​മേ​​​​​നി​​ സ്ഥാ​​​പി​​​ച്ച ഇ​​​സ്‌‌​​​ലാ​​​മി​​​ക് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് എ​​​ന്ന സൈ​​​നി​​​ക​​​വി​​​ഭാ​​​ഗ​​​ത്തെ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​നി​​​ക​​​ശ​​​ക്തി​​​യാ​​​ക്കി​​​യ​​​ത് ഖ​​​മ​​​ന​​​യ് ആ​​​യി​​​രു​​​ന്നു. ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ​​​ശേ​​​​​ഷി​​​​​ക​​​​​ളെ ദേ​​​​​ശീ​​​​​സു​​​​​ര​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും പ്ര​​​​​തി​​​​​രോ​​​​​ധ​​​ത​​​​​ന്ത്ര​​​​​ത്തി​​​​​ന്‍റെ​​​​​യും കേ​​​​​ന്ദ്ര​​​​​ബി​​​​​ന്ദു​​​​​വാ​​​​​ക്കി​​​​​യ​​​​​തും ഖ​​​മ​​​ന​​​യ്ത​​​ന്നെ. മ​​​ത​​​വാ​​​ദ​​​ത്തി​​​ൽ കാ​​​ർ​​​ക്ക​​​ശ്യം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഖ​​​മ​​​ന​​​യ് മി​​​ത​​​വാ​​​ദി​​​ക​​​ളാ​​​യ പു​​​രോ​​​ഹി​​​ത​​​രെ​​​യും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​രെ​​​യും വി​​​മ​​​ത​​​രെ​​​യും അ​​​മ​​​ർ​​​ച്ച​​​ചെ​​​യ്തി​​​രു​​​ന്നു.

പ്ര​​​വാ​​​ച​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ അ​​​ർ​​​ധ​​​സ​​​ഹോ​​​ദ​​​ര​​​നാ​​​യ അ​​​ലി മു​​​ത​​​ലു​​​ള്ള 12 ഇ​​​മാ​​​മു​​​ക​​​ളെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന ട്വ​​​ൽ​​​വ​​​ർ എ​​​ന്ന ഷി​​​യാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത പു​​​രോ​​​ഹി​​​ത​​​ൻ​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഖ​​​മ​​​ന​​​യ്. ആ​​​യ​​​ത്തൊ​​​ള്ള എ​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​ന​​​പ്പേ​​​രാ​​​ണ്. ദൈ​​​വ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ളം എ​​​ന്നാ​​​ണ് ഈ ​​​പേ​​​ർ​​​ഷ്യ​​​ൻ വാ​​​ക്കി​​​ന്‍റെ അ​​​ർ​​​ഥം . ഇ​​​റാ​​​ന്‍റെ രാ​​​ഷ്‌​​​ട്ര​​​പ​​​തി എ​​​ന്ന​​​നി​​​ല​​​യി​​​ൽ റ​​​​​ഹ്ബാ​​​​​ർ എ​​​ന്നൊ​​​രു പ​​​ദ​​​വി​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ട്; പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് എ​​​ന്നാ​​​ണ് ഇ​​​തി​​​ന​​​ർ​​​ഥം. ഇ​​​റാ​​​നി​​​ലെ പ്ര​​​ധാ​​​ന മ​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ മ​​​ഷ്ഹ​​​ദി​​​ൽ 1939 ഏ​​​​​പ്രി​​​​​ൽ 19നാ​​​ണ് അ​​​ലി ഹു​​​സൈ​​​ൻ ഖ​​​മ​​​ന​​​യ് ജ​​​നി​​​ച്ച​​​ത്. എ​​​ട്ടു​​​ മ​​​ക്ക​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​നാ​​​യി​​​രു​​​ന്നു. ഖു‌​​​റാ​​​സാ​​​ൻ, ന​​​ജ​​​ഫ്, ഖോം ​​​എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു മ​​​ത​​​പ​​​ഠ​​​നം.

റൂ​​​ഹു​​​ള്ള ഖൊ​​​മേ​​​നി അ​​​ട​​​ക്കം ഇ​​​റാ​​​നി​​​ലെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ മ​​​ത​​പ​​​ണ്ഡി​​​ത​​​രാ​​​യി​​​രു​​​ന്നു ഖോ​​​മി​​​ലെ ഗു​​​രു​​​ക്ക​​​ന്മാ​​​ർ. ഷാ ​​​രാ​​​ജ​​​വം​​​ശ​​​ത്തി​​​നെ​​​തി​​​രേ റൂ​​​ഹു​​​ള്ള ഖൊ​​​മേ​​​നി ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ൽ 1963 മു​​​ത​​​ൽ ഖ​​​മ​​​ന​​​യ്‌​​​യും സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ല​​​വ​​​ട്ടം ജ​​​യി​​​ൽ​​​വാ​​​സം അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. റൂ​​​ഹു​​​ള്ള ഖൊ​​​മേ​​​നി നാ​​​ടു​​​ക​​​ട​​​ത്ത​​​പ്പെ​​​ട്ട​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി അ​​​ടു​​​ത്ത​​​ബ​​​ന്ധം തു​​​ട​​​ർ​​​ന്നു.

റൂ​​​ഹു​​​ള്ള ഖൊ​​​മേ​​​നി 1979ൽ ​​​ഇ​​​റാ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി ഷാ രാ​​​ജ​​​കു​​​ടും​​​ബ​​​ത്തെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. തു​​​ട​​​ർ​​​ന്നു രൂ​​​പ​​വ​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ ഖ​​​മ​​​ന​​​യ്‌​ ഡെ​​​പ്യൂ​​​ട്ടി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യാ​​​യി. പ്ര​​​തി​​​രോ​​​ധ​​​സ​​​മി​​​തി​​​യി​​​ൽ റൂ​​​ഹു​​​ള്ള ഖൊ​​​മേ​​​നി​​​യു​​​ടെ വ്യ​​​ക്തി​​​ഗ​​​ത പ്ര​​​തി​​​നി​​​ധി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഖ​​​മ​​​ന​​​യ്‌​​​ക്ക് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ന്‍റെ ക​​​മാ​​​ൻ​​​ഡ​​​ർ പ​​​ദ​​​വി ല​​​ഭി​​​ച്ചു. ഇ​​​സ്‌​​​ലാ​​​മി​​​ക റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി (ഐ​​​ആ​​​ർ​​​പി) നേ​​​താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് 1981ൽ ​​​ന​​​ട​​​ന്ന തീ​​​വ്ര​​​വാ​​​ദ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഖ​​​മ​​​ന​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​റ്റൊ​​​രു സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് അ​​​ലി ര​​​ജാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ടു. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഖ​​​മ​​​ന​​​യ് ഐ​​​ആ​​​ർ​​​പി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി.

ഇ​​​റാ​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു​​​ള്ള ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ വ​​​ള​​​ർ​​​ച്ച ഇ​​​വി​​​ടെ​​​ത്തു​​​ട​​​ങ്ങി. 1981 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഖ​​​മ​​​ന​​​യ് വി​​​ജ​​​യി​​​ച്ചു. 1985ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​ക്കാ​​​ല​​​ത്ത് ഇ​​​റാ​​​നി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ആ​​​ല​​​ങ്കാ​​​രി​​​ക​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യി​​​ലാ​​​ണ് അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ നി​​​ക്ഷി​​​പ്ത​​​മാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നി​​​ടെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് റൂ​​​ഹു​​​ള്ള ഖൊ​​​മേ​​​നി​​​യു​​​ടെ ആ​​​രോ​​​ഗ്യം ക്ഷ​​​യി​​​ച്ചു. 1989ൽ ​​​അ​​​ദ്ദേ​​​ഹം മ​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് ഖ​​​മ​​​ന​​​യ് ഇ​​​സ്‌​​​ലാ​​​മി​​​ക റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ഇ​​​റാ​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​ത്.

അ​​​ക്കാ​​​ല​​​ത്ത് സീ​​​നി​​​യ​​​ർ പു​​​രോ​​​ഹി​​​ത​​​ന​​​ല്ലാ​​​യി​​​രു​​​ന്ന ഖ​​​മ​​​ന​​​യ്ക്ക് പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വാ​​​കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​തേ​​​വ​​​ർ​​​ഷം ത​​​ന്നെ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ക​​​യും അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ കീ​​​ഴി​​​ൽ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ എ​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ന​​​ല്ല ബ​​​ന്ധ​​​ത്തി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല. തൊ​​​ണ്ണൂ​​​റു​​​ക​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​ഷി​​​മി റ​​​ഫ്സ​​​ഞ്ചാ​​​നി​​​യു​​​മാ​​​യി ഖ​​​മ​​​ന​​​യ്ക്കു ന​​​ല്ല ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, 1997ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റാ​​​യ പ​​​രി​​​ഷ്ക​​​ര​​​ണ​​​വാ​​​ദി മു​​​ഹ​​​മ്മ​​​ദ് ഖ​​​താ​​​മി​​​യാ​​​ക​​​ട്ടെ ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​യാ​​​യി. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ന​​​ല്ല​ ബ​​​ന്ധം ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നു വാ​​​ദി​​​ച്ച​​​യാ​​​ളാ​​​യി​​​രു​​​ന്നു ഖ​​​താ​​​മി. 2005ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റാ​​​യ അ​​​ഹ​​​മ്മ​​​ദി നെ​​​ജാ​​​ദ് ആ​​​ദ്യ​​​കാ​​​ല​​​ത്ത് ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് ഖ​​​മ​​​ന​​​യ്‌‌​​​യു​​​ടെ അ​​​ടു​​​പ്പം നേ​​​ടി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ശ​​​ത്രു​​​ത​​​യി​​​ലാ​​​യി. ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ അ​​​ധി​​​കാ​​​ര വ​​​ടം​​​വ​​​ലി​ നി​​​ല​​​നി​​​ന്നി​​​രു​​​ന്നു.

ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ

അ​​​ഹ​​​മ്മ​​​ദി നെ​​​ജാ​​​ദി​​​നു പി​​​ന്നാ​​​ലെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പു​​​രോ​​​ഹി​​​ത​​​ൻ ഹ​​സ​​​ൻ റൂ​​​ഹാ​​​നി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ഇ​​​റാ​​​ൻ നേ​​​രി​​​ടു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി. വി​​​ദേ​​​ശ​​​ന​​​യം അ​​​ദ്ദേ​​​ഹം പൊ​​​ളി​​​ച്ചെ​​​ഴു​​​തി. ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ ഗ​​​​​വേ​​​​​ഷ​​​​​ണം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വ​​​ൻ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കാ​​​ൻ ച​​​ർ​​​ച്ച സ​​​ജീ​​​വ​​​മാ​​​യി. ഖ​​​മ​​​ന​​​യ് ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​നെ സം​​​ശ​​​യ​​​ദൃ​​​ഷ്ടി​​​യോ​​​ടെ​​​യാ​​​ണു വീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നി​​​രു​​​ന്നാ​​​ലും 2015ൽ ​​​ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി. ക​​​രാ​​​റു​​​ണ്ടാ​​​ക്കി. ഇ​​​റാ​​​നെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​പ്പെ​​​ട്ടു. എ​​​​​ന്നാ​​​​​ൽ ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ​​ ഗു​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ധി​​​​​ക​​​​​നാ​​​​​ള​​​​​ത്തേ​​​​​ക്കി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. ജീ​​​വി​​​തം ദു​​​സ്സ​​​ഹ​​​മാ​​​യ​​​തോ​​​ടെ ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത 2017 ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ റൂ​​​​​ഹാ​​​​​നി​​​​​യെ​​​യും ഖ​​​​​മ​​​നെ​​​യ്‌​​​യെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി.

2018 മേയ് മാ​​​​​സ​​​​​ത്തി​​​​​ൽ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണാ​​​​​ൾ​​​​​ഡ് ട്രം​​​​​പ് ആ​​​​​ണ​​​​​വ ക​​​​​രാ​​​​​റി​​​​​ൽ നി​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക പി​​​ന്മാ​​​​​റു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ഉ​​​​​പ​​​​​രോ​​ധം വീ​​​​​ണ്ടും ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തോ​​​​​ടെ സ്ഥി​​​​​തി വ​​​​​ഷ​​​​​ളാ​​​​​യി. ഇ​​​​​റാ​​​​​നെ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ ക​​​​​രാ​​​​​ർ പ​​​​​ര്യാ​​​​​പ്ത​​​​​മ​​​​​ല്ലെ​​​​​ന്ന് ട്രം​​​​​പ് വാ​​​​​ദി​​​​​ച്ചു. ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പു​​​ന​​​ഃസ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ ഇ​​​റാ​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല ത​​​ക​​​ർ​​​ന്ന​​​ടി​​​യാ​​​ൻ തു​​​ട​​​ങ്ങി. 2020 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ ഖാ​​​​​സിം സു​​​​​ലൈ​​​​​മാ​​​​​നി​​​​​യെ യു​​​​​എ​​​​​സ് വ​​​ധി​​​ച്ച​​​തോടെ ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ത​​​ക​​​ർ​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ഇ​​​റാ​​​ൻ കൂ​​​ടു​​​ത​​​ൽ ഒ​​​റ്റ​​​പ്പെ​​​ടാ​​​ൻ തു​​​ട​​​ങ്ങി.

ഉ​​​​​രു​​​​​ക്കു​​​​​മു​​​​​ഷ്ടി​​​​​യും ജി​​​​​ന മ​​​​​ഹ്സ അ​​​​​മി​​​​​നി​​​​​യു​​​​​ടെ മ​​​​​ര​​​​​ണ​​​​​വും

2022ന്‍റെ അ​​​വ​​​സാ​​​ന​​​ത്തി​​​ൽ ടെ​​​ഹ്റാ​​​നി​​​ലെ മ​​​ത​​​പോ​​​ലീ​​​സ് മ​​​ഹ്സ അ​​​മി​​​നി എ​​​ന്ന കു​​​ർ​​​ദ് യു​​​വ​​​തി ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തും തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ച്ച​​​തും വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. ഖ​​​ണ​​​ന​​​യ്‌​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ത്തെ ചോ​​​ദ്യം​​​ചെ​​​യ്ത ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ക​​​ട​​​ന​​​മാ​​​യി അ​​​തു​​​മാ​​​റി. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ഇ​​​രു​​​ക്കു​​​മു​​​ഷ്ടി​​​യാ​​​ൽ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി. നി​​​ര​​​വ​​​ധി​​​പ്പേ​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

ഇ​​​​​സ്രാ​​​​​യേ​​​​​ൽ-​​​​​ഹ​​​​​മാ​​​​​സ് യു​​​​​ദ്ധ​​​​​വും

2023 ഒ​​​​​ക്ടോ​​​​​ബ​​​​​ർ 7-ന് ​​​​​ഹ​​​​​മാ​​​​​സും ഇ​​​ത​​​ര പ​​​ല​​​സ്തീ​​​ൻ ഗ്രൂ​​​പ്പു​​​ക​​​ളും ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ആ​​​ണ് ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ പ​​​ത​​​ന​​​ത്തി​​​നു തു​​​ട​​​ക്കംകു​​​റി​​​ച്ച​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലു​​​ട​​​നീ​​​ളം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ‘പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ അ​​​ച്ചു​​​ത​​​ണ്ട്’ എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഹ​​​മാ​​​സും ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യും. ഇ​​​രു​​​വ​​​ർ​​​ക്കും ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധ​​​വും ധ​​​ന​​​സ​​​ഹാ​​​യ​​​വും ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ഇ​​​സ്ര​​​യേ​​​ൽ ഹ​​​മാ​​​സി​​​നെ​​​തി​​​രേ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ഹി​​​സ്ബു​​​ള്ള ഹ​​​മാ​​​സി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി പോ​​​രാ​​​ട്ട​​​മാ​​​രം​​​ഭി​​​ച്ചു. 2024 ഏ​​​​​പ്രി​​​​​ലി​​​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന സി​​​റി​​​യ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി ഇ​​​റേ​​​നി​​​യ​​​ൻ സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ച്ചു. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ പ്ര​​​തി​​​കാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടാ​​​ണ് ഖ​​​മ​​​ന​​​യ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ ഇ​​​റാ​​​ൻ ആ​​​ദ്യ​​​മാ​​​യി മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും തൊ​​​ടു​​​ത്തു. ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ൻ ഹ​​​സ​​​ൻ ന​​​സ​​​റു​​​ള്ള​​​യു​​​ടെ വ​​​ധ​​​ത്തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യും ഇ​​​റാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു മി​​​സൈ​​​ൽ തൊ​​​ടു​​​ത്തു. 2025 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​ ട്രം​​​പ് ഇ​​​റാ​​​നെ​​​തി​​​രേ നി​​​ല​​​പാ​​​ടു​​​ക​​​ൾ ക​​​ടു​​​പ്പി​​​ച്ചു. 2025 ജൂ​​​ണി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ഇ​​​റാ​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ 12 ദി​​​ന യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ദി​​​വ​​​സം അ​​​മേ​​​രി​​​ക്ക​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ബോം​​​ബി​​​ട്ടു.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ട്രം​​​പ് ഇ​​​റാ​​​നു​​​മാ​​​യി ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മൂ​​​ന്നു​​​വ​​​ട്ടം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​റാ​​​ൻ വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റ​​​ല്ലാ​​​യി​​​രു​​​ന്നു. ഫെബ്രുവരി 28ന് ​​​ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യും സം​​​യു​​​ക്ത​​​മാ​​​യി ഇ​​​റാ​​​നി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഖ​​​മ​​​ന​​​യ് കൊ​​​ല്ല​​​പ്പെ​​​ട്ടു.

പാക്കിസ്ഥാനിൽ വ്യാപകപ്രതിഷേധം

ക​റാ​ച്ചി: ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ക്കി​സ്ഥാ​നി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ യു​എ​സ് കോ​ൺ​സു​ല​റ്റു​ക​ൾ​ക്കു​ നേരേ പ്ര​തി​ഷേ​ധം. തു​റ​മു​ഖ ന​ഗ​ര​മാ​യ ക​റാ​ച്ചി​യി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പ​ത്തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മു​പ്പ​തോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു.

പ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യി സി​ന്ധി​ലെ പോ​ലീ​സ് സ​ർ​ജ​ൻ ഡോ.​ സു​മ​യ്യ സ​യി​ദ് അ​റി​യി​ച്ചു. ചി​ല മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ വെ​ടി​യു​ണ്ട ത​റ​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​ർ പോ​ലീ​സു​കാ​രാ​ണെ​ന്നും ഡോ.​ സു​മ​യ്യ പ​റ​ഞ്ഞു.​ ലാ​ഹോ​ർ, ഇ​സ്ലാ​മാ​ബാ​ദ്, പെ​ഷ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​എ​സ് എം​ബ​സി​ക്കു​ നേരേ​യും പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് യു​എ​സ് അ​റി​യി​ച്ചു. പാ​ക്കി​സ്ഥാ​നി​ലു​ള്ള യുഎസ് പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​.

ഖ​മ​ന​യ്‌യുടെ മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ക​റാ​ച്ചി​യി​ലെ കോ​ൺ​സു​ലേ​റ്റ് പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ന്നീ​ട് കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ണ്ണീ​ർ​വാ​ത​ക​വും റ​ബ​ർ​ബു​ള്ള​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​തി ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​സ്ലാ​മാ​ബാ​ദി​ൽ തെ​ഹ്രീ​ക് ഇ ​ജ​ഫാ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​എ​സ് കോ​ൺ​സു​ലേ​റ്റ് വ​ള​യു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ചാ​ണ് ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ട്ട​ത്.

Latest News

Corehub Up