Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irst Phase Of Voting For

America

ടെ​ക്സ​സി​ൽ 2026 മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

ഡാ​ള​സ്: വ​ട​ക്ക​ൻ ടെ​ക്സ​സി​ൽ 2026ലെ ​മി​ഡ്‌​ടേം തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് (ഒ​ക്ടോ​ബ​ർ 19ന്) ​ആ​രം​ഭി​ച്ച​തോ​ടെ പോ​ളിംഗ് ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ വോ​ട്ട​ർ​മാ​രു​ടെ വ​ലി​യ നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സ​മ്പ​ദ്‌​വ്യ​വ​സ്ഥ മു​ത​ൽ ടെ​ക്സ​സി​ന്റെ ഭാ​വി നേ​തൃ​ത്വം വ​രെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നെ​ത്തി​യ​ത്. ന​വം​ബ​ർ മൂ​ന്നി​നാ​ണ് പൊ​തു തെര​ഞ്ഞെ​ടു​പ്പ്.

ടെ​ക്സ​സ് യു​എ​സ് സെ​ന​റ്റി​ലേ​ക്കു ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി: ജ​യിം​സ് ത​ലാ​റി​ക്കോ, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി: കെ​ൻ പാ​ക്സ്റ്റ​ൻ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. ടെ​ക്സ​സ് സം​സ്ഥാ​നം റി​പ്പ​ബ്ലി​ക്ക​ൻ കോ​ട്ട​യാ​ണെ​ന്നു ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ വോ​ട്ട​ർ​മാ​ർ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ല.

Latest News

Corehub Up