Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Islamic State

നൈജീരിയയിൽ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു

ലാ​​​ഗോ​​​സ്: ​​​വ​​​ട​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ അ​​​ഡ​​​മാ​​​വ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 29 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഗു​​​യാ​​​ക്കു ഗ്രാ​​​മ​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കി​​​ട്ടാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഫു​​​ട്ബോ​​​ൾ മൈ​​​താ​​​ന​​​ത്ത് ഒ​​​ത്തു​​​കൂ​​​ടി​​​യ ഗ്രാ​​​മീ​​​ണ​​​ർ​​​ക്കു നേ​​​ർ​​​ക്ക് ഭീ​​​ക​​​ര​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് വീ​​​ടു​​​ക​​​ളും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും തീ​​​യി​​​ട്ടു ന​​​ശി​​​പ്പി​​​ച്ചു.

ആ​​​ക്ര​​​മ​​​ണം മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ടെ​​​ന്ന് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഹ​​​മ്മ​​​ദു ഉ​​​മ​​​റു ഫി​​​ന്തി​​​രി അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ ഗ്രാ​​​മീ​​​ണ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്.

Latest News

Corehub Up