Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jail Department

“തൊ​ഴി​ൽ അ​ല്ലെ​ങ്കി​ൽ ജ​യി​ൽ” ന​ട​പ്പാ​ക്കി

ഒ​രു​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഇ​ട​തു പാ​ർ​ട്ടി​ക​ളു​ടെ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ങ്ങ​ളി​ലും മ​നു​ഷ്യ​ച്ച​ങ്ങ​ല​ക​ളി​ലും ചു​വ​രെ​ഴു​ത്തു​ക​ളി​ലും നി​റ​ഞ്ഞു​നി​ന്നി​രു​ന്ന മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു, “തൊ​ഴി​ൽ അ​ല്ലെ​ങ്കി​ൽ ജ​യി​ൽ”. തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വാ​ക്ക​ളു​ടെ സി​ര​ക​ളി​ൽ അ​ഗ്നി പ​ട​ർ​ത്തി​യ ആ ​രാ​ഷ്‌​ട്രീ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​ർ​ക്ക് അ​ധി​കാ​രം കി​ട്ടി​യി​ട്ടും തൊ​ഴി​ൽ​ര​ഹി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തേ​യു​ള്ളൂ എ​ന്ന​തു ച​രി​ത്രം.

പ​ക്ഷേ, ച​രി​ത്രം തി​രു​ത്തി​യി​രി​ക്കു​ന്നു. ‘തൊ​ഴി​ൽ’ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പ​ക​രം ആ​വ​ശ്യ​പ്പെ​ട്ട ‘ജ​യി​ൽ’ മി​ക​ച്ച ശ​മ്പ​ള​ത്തോ​ടെ ഇ​ട​തു സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്നു. ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച് രാ​ജ്യ​ത്തെ​ങ്ങു​മി​ല്ലാ​ത്ത ശമ്പ​ളം കേ​ര​ള​ത്തി​ലെ ജ​യി​ൽ​പ്പു​ള്ളി​ക​ൾ​ക്ക് ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്നു.

620 രൂ​പ​വ​ച്ച് 30 ദി​വ​സം പ​ണി​യെ​ടു​ത്താ​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നും ചി​കി​ത്സ​യ്ക്കും പു​റ​മേ, 18,600 രൂ​പ! ആ​ശ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​വ​ങ്ങ​ൾ​ക്കു വേ​ത​നം ക​ഷ്ടി​ച്ച് 12,000. തൊ​ഴി​ൽ വേ​ണോ ജ​യി​ൽ വേ​ണോ?

റേ​ഷ​നും മ​രു​ന്നി​നും പോ​ലും തി​ക​യാ​ത്ത തു​ച്ഛ​വേ​ത​ന​ക്കാ​രു​ടെ ക​ൺ​മു​ന്നി​ൽ പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ​ക്ക് 1.25-1.5 ല​ക്ഷ​ത്തോ​ളം ശ​മ്പ​ള​വ​ർ​ധ​ന കൊ​ടു​ത്ത​തി​ന്‍റെ സാ​മൂ​ഹി​കാ​ഘാ​തം തി​രി​ച്ച​റി​യാ​ൻ ശേ​ഷി​യി​ല്ലാ​ത്ത ‘തൊ​ഴി​ലാ​ളി​വ​ർ​ഗ​പ്പാ​ർ​ട്ടി’​ക്കും ആ​രാ​ധ​ക​ർ​ക്കും ഈ ​അ​ഴി​മ​തി​യും മ​ന​സി​ലാ​കി​ല്ല.

പ​റ​യാ​തെ വ​യ്യ; തു​ച്ഛ​വേ​ത​നം​പോ​ലും നി​ഷേ​ധി​ച്ചും നി​ന്ദി​ച്ചും ഈ ​സ​ർ​ക്കാ​ർ ച​വി​ട്ടി​ത്തേ​ച്ച നി​സ​ഹാ‍​യ​രാ​യ മ​നു​ഷ്യ​രു​ടെ വി​യ​ർ​പ്പി​ലും ക​ണ്ണീ​രി​ലും ചാ​ലി​ച്ചാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ഈ ​ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

അ​വി​ദ​ഗ്ധ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന ത​ട​വു​കാ​രു​ടെ വേ​ത​നം 63 രൂ​പ​യി​ൽ​നി​ന്ന് 530 ആ​യും അ​ർ​ധ​വി​ദ​ഗ്ധ ജോ​ലി​ക്കാ​രു​ടേ​ത് 127 രൂ​പ​യി​ൽ​നി​ന്ന് 560 ആ​യും വി​ദ​ഗ്ധ ജോ​ലി​ക്കാ​രു​ടേ​ത് 152 രൂ​പ​യി​ൽ​നി​ന്ന് 620 ആ​യു​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. ദി​വ​സ​വേ​ത​നം പ​ര​മാ​വ​ധി 350 ആ​ക്ക​ണ​മെ​ന്ന ജ​യി​ൽ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ലാ​ണ് 620 ആ​ക്കി ഞെ​ട്ടി​ച്ച​ത്.

മൂ​വാ​യി​ര​ത്തി​ല​ധി​കം ജ​യി​ല്‍​പ്പു​ള്ളി​ക​ള്‍​ക്കാ​ണ് വ​ർ​ധ​ന. ഇ​തു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ​യും സു​പ്രീം​കോ​ട​തി വി​ധി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​ണ് ന്യാ​യീ​ക​ര​ണം. എ​ങ്കി​ൽ കു​റ​ഞ്ഞ വേ​ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ ​നി​ർ​ദേ​ശം, ആ​ശ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ... തു​ട​ങ്ങി നി​ര​വ​ധി അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ന​ട​പ്പാ​ക്കാ​ത്ത​ത്‍?

ആ ​മ​നു​ഷ്യ​ർ​ക്ക് ഈ ​സ​ർ​ക്കാ​ർ ‘ഭി​ക്ഷ’ പോ​ലെ എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന നി​സാ​ര വേ​ത​ന​ത്തി​ൽ​നി​ന്നാ​ണ് ഭ​ക്ഷ​ണ​വും താ​മ​സ​വും ചി​കി​ത്സ​യു​മൊ​ക്കെ. ത​ട​വു​കാ​ർ​ക്കു ശ​മ്പ​ള​ത്തി​നു പു​റ​മേ മേ​ൽ​പ്പ​റ​ഞ്ഞ​തൊ​ക്കെ സൗ​ജ​ന്യ​വും.

ജ​യി​ലി​ലു​ള്ള​വ​രും മ​നു​ഷ്യ​രാ​ണ്. കൊ​ടും​ക്രി​മി​ന​ലു​ക​ളും പാ​ർ​ട്ടി​ക്കു​വേ​ണ്ടി ക്രൂ​ര​കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി ജ​യി​ലി​ൽ ‘സു​ഖ​വാ​സം’ ന​ട​ത്തി പ​രോ​ളി​ൽ വി​ല​സു​ന്ന​വ​രും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​രും മാ​ത്ര​മ​ല്ല, അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ കു​റ്റ​വാ​ളി​ക​ളാ​യ​വ​രു​മു​ണ്ട്.

അ​വ​ർ​ക്കു കൃ​ത്യ​മാ​യ ജോ​ലി​യും സു​ഖ​സൗ​ക​ര്യ​ങ്ങ​ളും മു​ന്തി​യ ഭ​ക്ഷ​ണ​വും പു​റ​ത്തു​ള്ള​തി​നേ​ക്കാ​ൾ ശ​ന്പ​ള​വും കൊ​ടു​ത്താ​ണോ മാ​ന​സാ​ന്ത​ര​പ്പെ​ടു​ത്തേ​ണ്ട​ത് എ​ന്ന ചോ​ദ്യം അ​വി​ടെ നി​ൽ​ക്ക​ട്ടെ. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്കു ശമ്പ​ളം വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ഈ ​സം​സ്ഥാ​ന​ത്തെ മ​നു​ഷ്യ​ർ പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ഈ ​സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം.

അ​ത് ഈ ​സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ഇ​വി​ട​ത്തെ തു​ച്ഛ​വ​രു​മാ​ന​ക്കാ​രു​ടെ ക​ണ്ണീ​ർ​സ​മ​ര​ങ്ങ​ളോ​ടു സ്വീ​ക​രി​ച്ച നി​ഷേ​ധാ​ത്മ​ക​വും മാ​ട​മ്പി​ത്ത​ര​ത്തി​ൽ ഊ​ന്നി​യ​തു​മാ​യ സ​മീ​പ​നം ജ​നം മ​റ​ന്നി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം വേ​ത​നം ത​ട​വു​പു​ള്ളി​ക​ൾ​ക്കു കൊ​ടു​ക്കു​ന്ന സം​സ്ഥാ​ന​മെ​ന്ന ഖ്യാ​തി​യാ​ണ് ല​ക്ഷ്യ​മെ​ങ്കി​ൽ സ​ഹ​ത​പി​ക്കു​ന്നു.

പ​ക്ഷേ, ഇ​ത്ത​രം പൊ​ങ്ങ​ച്ച​ങ്ങ​ളി​ല​ല്ല ജ​നാ​ധി​പ​ത്യ​മെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. 3.5 -4 ല​ക്ഷം രൂ​പ ശമ്പ​ളം വാ​ങ്ങു​ന്ന​വ​രു​ടെ ആ​വ​ശ്യം പെ​ട്ടെ​ന്നു മ​ന​സി​ലാ​കു​ക​യും 10,000-12,000 രൂ​പ വേ​ത​നം വാ​ങ്ങു​ന്ന​വ​രു​ടേ​തു നാ​ട​ക​മാ​ണെ​ന്നു തോ​ന്നു​ക​യും ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ​ബോ​ധം പാ​വ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യി ഒ​രു ബ​ന്ധ​വു​മു​ള്ള​ത​ല്ല.

ജ​യി​ൽ​പ്പു​ള്ളി​ക​ളു​ടെ വേ​ത​നം കു​റ​യ്ക്കേ​ണ്ട. പ​ക്ഷേ, 200-300 രൂ​പ വേ​ത​ന​ക്കാ​രു​ടെ മു​ഖ​ത്തു നോ​ക്കി പാ​ട്ട​പ്പി​രി​വു​കാ​രെ​ന്നും ഈ​ർ​ക്കി​ൽ സം​ഘ​ട​ന​യെ​ന്നും സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന കീ​ട​ങ്ങ​ളെ​ന്നും വി​ളി​ച്ച പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്‌​ട്യം തി​രു​ത്തി ആ​ശ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ക്ക​ണം.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട​വ​രാ​യ മ​നു​ഷ്യ​രു​ടെ കു​റ​ഞ്ഞ ശ​മ്പ​ളം ജ​യി​ൽ​പ്പു​ള്ളി​ക​ളു​ടേ​തി​നു തു​ല്യ​മെ​ങ്കി​ലും ആ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​ഴി​മ​തി​യു​ടെ തൊ​പ്പി​യി​ൽ​നി​ന്നു പ്രീ​ണ​ന​മു​യ​ലു​ക​ളെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ജാ​ല​വി​ദ്യ​ക്കാ​ർ വേ​ദി​യി​ൽ​നി​ന്നു മാ​റ​ണം.

Latest News

Corehub Up