Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jain Raj Mocks

പൂ​ളി​ല്ല, അ​മ്പ​ല​ക്കു​ള​മു​ണ്ട്; റി​സോ​ർ​ട്ട് ആ​രോ​പ​ണ​ത്തെ പ​രി​ഹ​സി​ച്ച് പി. ​ജ​യ​രാ​ജ​ന്‍റെ മ​ക​ൻ

ക​ണ്ണൂ​ർ: റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ പി.​ജ​യ​രാ​ജ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ച് മ​ക​ൻ ജ​യി​ൻ രാ​ജ്. സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ്  ജ​യി​ൻ രാ​ജ് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി പൂ​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ അ​മ്പ​ല​ക്കു​ള​ത്തി​ൽ​നി​ന്ന് എ​ടു​ത്ത ചി​ത്ര​മാ​ണെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ജ​യി​ൻ രാ​ജ് ചി​ത്രം പ​ങ്കു​വെ​ച്ച​ത്. 

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​ൻ പി. ​ജ​യ​രാ​ജ​നെ​തി​രെ പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രി​ഹാ​സ പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. റി​സോ​ർ​ട്ടി​ൽ നി​ന്ന് ക​ള​ക്ഷ​ൻ എ​ടു​ക്കാ​ൻ പോ​കു​ന്ന ഞാ​ൻ എ​ന്ന ക്യാ​പ്ഷ​നോ​ടെ മ​റ്റൊ​രു എ​ഫ്ബി പോ​സ്‌​റ്റും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ഇ​ടു​ക്കി​യി​ലെ മാ​ങ്കു​ള​ത്ത് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള വ്യ​ക്തി​യു​മാ​യി ചേ​ർ​ന്ന് പി. ​ജ​യ​രാ​ജ​ൻ റി​സോ​ർ​ട്ട് ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ പാ​ർ​ട്ടി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണം. 

റി​സോ​ർ​ട്ടി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പി. ​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ണ്ടെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. പി. ​ജ​യ​രാ​ജ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പ​രാ​തി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ എ​ഴു​തി ന​ൽ​കി​യ​ത്. പി.​ശ​ശി​ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ന് പി​ന്നി​ലും പി. ​ജ​യ​രാ​ജ​നാ​ണെ​ന്ന് ഇ.​പി​യു​ടെ ക​ത്തി​ലു​ണ്ട്. 

ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ പ​രാ​തി​ക്ക് പി​ന്നി​ൽ പി.​ജെ ആ​ണെ​ന്നും വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി പി.​ജെ എ​ഴു​തി വാ​ങ്ങി​യ​താ​ണെ​ന്നും ഇ.​പി ആ​രോ​പി​ക്കു​ന്നു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രെ പി. ​ജ​യ​രാ​ജ​ൻ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും പി​ണ​റാ​യി​ക്കും മ​ക​ൾ​ക്കു​മെ​തി​രാ​യ കേ​സി​ലെ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചെ​ന്നും ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

 

Latest News

Corehub Up