Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jammu

ജ​മ്മു അ​തി​ർ​ത്തി​യി​ലെ പാ​കി​സ്ഥാ​ൻ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ൻ ബി​എ​സ്എ​ഫി​ന്‍റെ പി​ടി​യി​ൽ

ജ​മ്മു: ജ​മ്മു​വി​ലെ ക​നാ​ച​ക് സെ​ക്ട​റി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​യെ അ​തി​ർ​ത്തി ര​ക്ഷാ സേ​ന അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 44-ാം ബ​റ്റാ​ലി​യ​ൻ സേ​ന വി​ഭാ​ഗ​മാ​ണ് സോ​ഹ​ൻ ബി.​ഒ.​പി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പാ​കി​സ്ഥാ​നി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ലെ ലൂ​ണി ഗ്രാ​മ​വാ​സി​യാ​യ 'ന​സീ​ർ' എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ബി​എ​സ്എ​ഫ് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഇ​യാ​ൾ വ​ഴി​തെ​റ്റി അ​തി​ർ​ത്തി ക​ട​ന്ന​താ​ണോ അ​തോ ഭാ​വി​യി​ൽ ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മ​നഃ​പൂ​ർ​വ്വം എ​ത്തി​യ​താ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. 

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ജ​മ്മു, സാ​മ്പ, ക​ത്വ ജി​ല്ല​ക​ളി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ളി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും സു​ര​ക്ഷാ സേ​ന പൂ​ർ​ണ ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

National

ജയ്ഷ് ഭീകരനേതാവിനെ സുരക്ഷാസേന വധിച്ചു

ജ​​​​​മ്മു: ജ​​​​​മ്മു​​​​​കാ​​​​​ഷ്മീ​​​​​രി​​​​​ലെ ക​​​​​ഠു​​​​​വ​​​​​യി​​​​​ൽ കൊ​​​​​ടും​​​​​ഭീ​​​​​ക​​​​​ര​​​​​നെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ വ​​​​​ധി​​​​​ച്ചു. ജ​​​​​യ്ഷ് ഇ ​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ് (ജെ​​​​​ഇ​​​​​എം) ക​​​​​മാ​​​​​ൻ​​​​​ഡ​​​​​റാ​​​​​യ പാ​​​​​ക് പൗ​​​​​ര​​​​​ൻ ഉ​​​​​സ്മാ​​​​​ൻ എ​​​​​ന്ന അ​​​​​ബു മാ​​​​​വി​​​​​യ​​​​​യെ​​​​​യാ​​​​​ണു സൈ​​​​​ന്യം വ​​​​​ധി​​​​​ച്ച​​​​​ത്. ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​ വി​​​​​ജ​​​​​യ​​​​​മാ​​​​​ണി തെന്ന് സൈ​​​​​നി​​​​​ക​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്നു.

അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലൂ​​​​​ടെ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി​​​​​യ​​​​​ശേ​​​​​ഷം ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ഉ​​​​​ധം​​​​​പു​​​​​ർ-​​​​​ക​​​​​ഠു​​​​​വ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഏ​​​​​റെ ത​​​​​ല​​​​​വേ​​​​​ദ​​​​​ന സൃ​​​​​ഷ്‌​​​ടി​​​​​ച്ചി​​​​​രു​​​​​ന്ന ഭീ​​​​​ക​​​​​ര​​​​​നാ​​​​​ണ് ഉ​​​​​സ്മാ​​​​​ൻ.

ഒ​​​​​ട്ടേ​​​​​റെ​​​​​ത്ത​​​​​വ​​​​​ണ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​ടെ പി​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​യാ​​​​​ൾ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​ഴി​​​ന് കാ​​​​​ഹോ​​​​​ഗ് വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​​നി​​​​​ന്നും ആ​​​​​റു​​​​​ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം നാ​​​​​ജോ​​​​​തി വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​​നി​​​​​ന്നും ത​​​​​ല​​​​​നാ​​​​​രി​​​​​ഴ​​​​​യ്ക്കാ​​​​​ണ് ഇ​​​​​യാ​​​​​ൾ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യുടെ കണ്ണുവെട്ടിച്ച് ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത്.

ഇ​​​​​ന്ന​​​​​ലെ ബി​​​​​ല്ലാ​​​​​വാ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നടത്തിയ സം​​​​​യു​​​​​ക്ത​​​​​ നീ​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​ണ് ഉ​​​​​സ്മാ​​​​​നെ വ​​​​​ധി​​​​​ക്കാ​​​​​നാ​​​​​യ​​​​​തെ​​​​​ന്ന് ജ​​​​​മ്മു റേ​​​​​ഞ്ച് ഐ​​​​​ജി ഭീം ​​​​​സെ​​​​​ൻ തു​​​​​ടി അ​​​​​റി​​​​​യി​​​​​ച്ചു.

എം4 ​​​​​ഓ​​​​​ട്ടോ​​​​​മാ​​​​​റ്റി​​​​​ക് റൈ​​​​​ഫി​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഒ​​​​​ട്ടേ​​​​​റെ ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഭീ​​​​​ക​​​​​ര​​​​​ർ ഒ​​​​​ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന ര​​​​​ഹ​​​​​സ്യ​​​​​വി​​​​​വ​​​​​ര​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഒ​​​​​രു വീ​​​​​ട് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ വെ​​​​​ടി​​​​​യൊ​​​​​ച്ച ഉ​​​​​യ​​​​​രു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സൈ​​​​​ന്യം ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ത്യാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​നെ വ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ​​​​​ത്ത​​​​​ന്നെ കൊ​​​​​ടും​​​​​ഭീ​​​​​ക​​​​​ര​​​​​നെ വ​​​​​ക​​​​​വ​​​​​രു​​​​​ത്താ​​​​​ൻ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യ്ക്കു ക​​​​​ഴി​​​​​ഞ്ഞു.

കി​​​​​സ്ത്വാ​​​​​റി​​​​​ലെ ച​​​​​ത്രൂ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സോ​​​​​ന്നാ​​​​​ർ, മ​​​​​ന്ദ്ര​​​​​ൽ-​​​​​സിം​​​​​ഗ്പോ​​​​​റ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഞ്ഞു​​​​​വീ​​​​​ഴ്ച​​​​​യ്ക്കി​​​​​ട​​​​​യി​​​​​ലും ഭീ​​​​​ക​​​​​ര​​​​​ർ​​​​​ക്കാ​​​​​യി ഏ​​​​​ഴാം​​​​​ദി​​​​​വ​​​​​സ​​​​​വും സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന തെ​​​ര​​​​​ച്ചി​​​​​ലി​​​​​ലാ​​​​​ണ്.

റി​​​​​പ്പ​​​ബ്ലി​​​​​ക് ദി​​​​​നം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ൾ സ​​​​​മീ​​​​​പ​​​​​ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

National

കി​ഷ്ത്വാ​ർ ഏറ്റുമുട്ടൽ: ഭീ​ക​ര​ർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

ജ​​​മ്മു: ​ ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കി​​​​ഷ്ത്വാ​​​​റി​​​​ൽ ഭീ​​​ക​​​ര​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ മൂ​​​ന്നാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു.

സൈ​​​ന്യ​​​വു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ശേ​​​ഷം വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന ഭീ​​​ക​​​ര​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​വ സ​​​ന്നാ​​​ഹ​​​വു​​​മാ​​​യി സൈ​​​ന്യം തെ​​​ര​​​ച്ചി​​​ൽ ന‌‌​​​ട​​​ത്തു​​​ക​​​യാ​​​ണ്.

സോ​​​​ന്നാ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് ഭീ​​​​ക​​​​ര​​​​ർ സൈ​​​നി​​​ക​​​ർ​​​ക്കു​​​നേ​​​രേ ഗ്ര​​​​നേ​​​​ഡ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ട് സു​​​​ര​​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഇ​​​വ​​​രി​​​ൽ അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഹ​​​വി​​​ൽ​​​ദാ​​​ർ ഗ​​​ജേ​​​ന്ദ്ര സിം​​​ഗി​​​ന്‍റെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​താ​​​യി സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കാ​​​യി ജ​​​ന്മ​​​നാ​​​ടാ​​​യ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഭീ​​​ക​​​ര​​​രെ ഏ​​​തു​​​വി​​​ധേ​​​ന​​​യും പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ത്രാ​​​​ഷി-1 എ​​​​ന്ന പേ​​​​രി​​​​ൽ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

National

കിഷ്ത്വാറിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജ​​​​​​​​​മ്മു: ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​രു​​​​​മാ​​​​​യി ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലു​​​ണ്ടാ​​​യ ജ​​​​​​​​​മ്മു കാ​​​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​ലെ കി​​​​​​​​​ഷ്ത്വാ​​​​​​​​​റി​​​​​​​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന തെ​​​ര​​​ച്ചി​​​ൽ ശ​​​ക്ത​​​മാ​​​ക്കി. ഭീ​​​ക​​​ര​​​രു​​​ടെ ഒ​​​ളി​​​സ​​​ങ്കേ​​​തം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ട​​​ങ്ങ​​​ൾ സു​​​ര​​​ക്ഷാ​​​സേ​​​ന പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

പോ​​​ലീ​​​സും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും സൈ​​​നി​​​ക​​​ർ​​​ക്കൊ​​​പ്പം തെ​​​ര​​​ച്ചി​​​ലി​​​ൽ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. കൂ​​​ടാ​​​തെ ഡോ​​​ഗ് സ്ക്വാ​​​ഡും ഡ്രോ​​​ൺ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും തെ​​​ര​​​ച്ചി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ട്.


ഭീ​​​ക​​​ര​​​രെ ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. സോ​​​​​​​​​ന്നാ​​​​​​​​​ൽ ഗ്രാ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ വ​​​​​​​​​ന​​​​​​​​​മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഭീ​​​ക​​​ര​​​ർ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു​​​നേ​​​രേ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ട് സൈ​​​നി​​​ക​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. ഹ​വീ​ൽ​ദാ​ർ ഗ​ജേ​ന്ദ്ര സിം​ഗാ​ണ് മ​രി​ച്ച​ത്.

കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സൈ​ന്യം കി​ഷ്ത്വാ​റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ സൈ​ന്യ​ത്തെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചെ​ന്നും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

National

ഭീകരരുമായി ഏറ്റുമുട്ടൽ: ജമ്മുവിൽ ഏഴ് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.

ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു. 

ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്‌വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

Latest News

Corehub Up