Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayalakshmi Silks

ജ​യ​ല​ക്ഷ്മി സി​ൽ​ക്സി​ലെ തീ​പി​ടി​ത്തം; പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഇ​ന്ന്

കോ​ഴി​ക്കോ​ട്: പാ​ള​യം ജ​യ​ല​ക്ഷ്മി സി​ൽ​ക്‌​സി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ജി​ല്ലാ​ഫ​യ​ർ ഓ​ഫീ​സ​ർ ഇ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കും. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ആ​ദ്യം തീ ​എ​വി​ടെ​യാ​ണ് പ​ട​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഈ ​റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​യി​രി​ക്കും തു​ട​ർ പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ക.

ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം 6.10ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. അ​ഞ്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ളാ​ണ് ആ​ദ്യം തീ​യ​ണ​യ്ക്കാ​നെ​ത്തി​യ​ത്. പി​ന്നീ​ട് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും അ​ത്യാ​ധു​നി​ക ഫ​യ​ർ എ​ൻ​ജി​നു​ക​ളു​മെ​ത്തി.

നാ​ലു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന്, നാ​ല് നി​ല​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗോ​ഡൗ​ണി​ൽ നി​ന്ന് തീ​പ​ട​ർ​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. റ​മ​സാ​ൻ വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ​ലി​യ അ​ള​വി​ൽ വ​സ്ത്ര​ങ്ങ​ൾ ഗോ​ഡൗ​ണി​ൽ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്നു. ഇ​വി​ടെ​നി​ന്നു​മാ​ണ് ആ​ദ്യം പു​ക ഉ​യ​ർ​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up