തിരുമാറാടി: ഇടുക്കി നാരകക്കാനത്ത് ഉണ്ടായ ജീപ്പപകടത്തിൽ മരിച്ച മണ്ണത്തൂർ കക്കയാനിക്കൽ സാറാമ്മ (65)യുടെ സംസ്കാരം ഇന്ന് 12 ന് മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും . ഇടുക്കി ഡബിൾ കട്ടിംഗ് ചെമ്മഞ്ചിയിൽ കുടുംബാംഗമാണ് സാറാമ്മ. ഭർത്താവ്: കുര്യാക്കോസ്. മക്കൾ: സാജൻ, സോളി. മരുമക്കൾ: ജൂലിറ്റ്, ബിജോ.
ഇതേ അപകടത്തിൽ ഗുരുതര പരിക്കേറ്റ സാജൻ പാലാ മാർ ശ്ലീബാ ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മകൾ സോളി. മരുമകൾ ജൂലിറ്റ്, സോളിയുടെ മക്കളായ എൽദോസ്, എലിസബത്ത്, സാജന്റെ മകൾ ഏദൻ എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.