ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് യുവജന നേതാവ് ജീവൻ സൈമൺ മത്സരിക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2007 മുതൽ ബെൻ ടോബ് ഹോസ്പിറ്റലിൽ നഴ്സായി സേവനമനുഷ്ഠിക്കുന്ന ജീവൻ, 2024-ലെ നഴ്സിംഗ് എക്സലൻസ് - ഗുഡ് സമരിറ്റൻ അവാർഡ് ജേതാവാണ്.
സംഘടനാ രംഗത്ത് നീണ്ടകാലത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം, 2003-ൽ മാന്നാനം കെസിഎം ആർട്സ് ക്ലബ് സെക്രട്ടറിയായും 2009-2011 കാലഘട്ടത്തിൽ കെസിസിഎൻഎ യൂത്ത് റപ്രസെന്റേറ്റീവായും പ്രവർത്തിച്ചിട്ടുണ്ട്.
ഹൂസ്റ്റൺ ക്നാനായ യുവജനവേദി (2010), മല്ലു ബൈക്കേഴ്സ് (2015) എന്നിവയുടെ സ്ഥാപക നേതാവായ ജീവൻ, 2019-ൽ മാഗ് ബോർഡ് ഓഫ് ഡയറക്ടറായും പ്രവർത്തിച്ചു.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷിനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഈ മാസം 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.