Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jennifferbaretto

മി​സ് യൂ​ണി​വേ​ഴ്സ്: ഒ​രു കി​രീ​ട​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മൂ​ന്ന് കാ​ല​ങ്ങ​ൾ; വ​ജ്ര​ത്തി​ള​ക്ക​ത്തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന 75 വ​ർ​ഷ​ത്തെ പൈ​തൃ​കം

'ദി ​റേ​ഡി​യ​ൻ​സ് ഓ​ഫ് ആ​ൻ എ​റ്റേ​ണ​ൽ ലെ​ഗ​സി', മി​സ് യൂ​ണി​വേ​ഴ്‌​സ് 2026-നു​ള്ള പു​തി​യ കി​രീ​ട​ത്തി​ന്‍റെ പേ​രാ​ണി​ത്. മി​സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ന്‍റെ 75 വ​ർ​ഷ​ത്തെ ച​രി​ത്ര​വും പൈ​തൃ​ക​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണി​ത്. ജോ​ർ​ജ് വി​റ്റ​ൽ​സും മെ​യ്‌​സ​ൺ ഡി ​ഓ​റും ചേ​ർ​ന്ന് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​താ​ണ് ഈ ​കി​രീ​ടം. 3,150 വ​ജ്ര​ങ്ങ​ൾ പ​തി​പ്പി​ച്ച 18 കാ​ര​റ്റ് വൈ​റ്റ് ഗോ​ൾ​ഡ് കി​രീ​ടം ഇ​ക്കു​റി ചൂ​ടി​യ​ത് പ്യൂ​ർ​ട്ടോ റി​ക്കോ​യു​ടെ 27 കാ​രി ജെ​ന്നി​ഫ​ർ ബാ​രെ​റ്റോ​യാ​ണ്. കി​രീ​ട​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന വ​ജ്ര​ങ്ങ​ൾ മി​സ് യൂ​ണി​വേ​ഴ്‌​സി​ന്‍റെ ഭൂ​തം ഭാ​വി വ​ർ​ത്ത​മാ​നം എ​ന്ന മൂ​ന്ന് പ്ര​ധാ​ന കാ​ല​ഘ​ട്ട​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

*ഭൂ​ത​കാ​ലം (Past)

മി​സ് യൂ​ണി​വേ​ഴ്‌​സി​ന്‍റെ ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ മ​റി​ക​ട​ക്കു​ക​യും ചെ​യ്ത വ​നി​ത​ക​ൾ.

*വ​ർ​ത്ത​മാ​ന​കാ​ലം (present)
ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ക​യും ചെ​യ്യു​ന്ന വ​നി​ത​ക​ൾ.

*ഭാ​വി​കാ​ലം( future)
വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് മി​സ് യൂ​ണി​വേ​ഴ്‌​സി​ന്‍റെ പൈ​തൃ​കം കൈ​മാ​റു​ന്ന വ​നി​ത​ക​ൾ.

അ​തി​നാ​ൽ​ത്ത​ന്നെ ഒ​രു മി​സ് യൂ​ണി​വേ​ഴ്‌​സ് ജേ​താ​വ് ഒ​രു വ​ർ​ഷ​ത്തെ സൗ​ന്ദ​ര്യ​റാ​ണി മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വ​ൾ​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന വ​നി​ത​ക​ളു​ടെ ച​രി​ത്ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യും ഭാ​വി​ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​വു​മാകേണ്ടവളാണ്. ഇതുതന്നെയാണ് 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' യും മിസ് യൂണിവേഴ്സ് കിരീടവും തമ്മിലുളിള്ള ആത്മബന്ധവും.

 

Latest News

Corehub Up