Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jensunhuang

ഭാ​ര്യ​യെ ച​തി​ച്ച​താ​യി എ​ൻ​വി​ഡി​യ സി​ഇ​ഒ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മീം ​മ​യം

ആ​ഗോ​ള ചി​പ്പ് നി​ർ​മാ​ണ ഭീ​മ​നാ​യ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ് താ​ൻ ഭാ​ര്യ​യെ ച​തി​ച്ച​താ​യി ജീ​വ​ന​ക്കാ​ർ​ക്ക​യ​ച്ച ഇ​ന്‍റേ​ണ​ൽ മെ​മ്മോ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മീം ​ത​രം​ഗം. ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​മെ എ​ഐ അ​ധി​ഷ്ഠി​ത വീ​ഡി​യോ​ക​ളും ട്രോ​ളു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ നെ​റ്റി​സ​ൺ​സ് ഈ ​വാ​ർ​ത്ത ആ​ഘോ​ഷി​ക്കു​ന്ന​ത്.

"ഞാ​ൻ എ​ന്‍റെ ഭാ​ര്യ​യോ​ട് അ​വി​ശ്വ​സ്ത​ത കാ​ണി​ച്ചു. എ​ന്‍റെ പ്ര​വൃ​ത്തി​ക​ൾ അ​വ​രെ​യും ഞ​ങ്ങ​ളു​ടെ മ​ക്ക​ളെ​യും വേ​ദ​നി​പ്പി​ച്ചു. ഞാ​ൻ ചെ​യ്ത​തി​ന് ഒ​രു ഒ​ഴി​ക​ഴി​വു​മി​ല്ല, അ​തി​യാ​യി ഖേ​ദി​ക്കു​ന്നു," എ​ന്ന് ജെ​ൻ​സ​ൻ ജീ​വ​ന​ക്കാ​ർ​ക്ക​യ​ച്ച ക​ത്തി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ ഈ ​വ്യ​ക്തി​പ​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ൽ ഗൗ​ര​വ​ക​ര​മാ​യ മ​റ്റ് ചി​ല ആ​രോ​പ​ണ​ങ്ങ​ളു​മു​ണ്ട്. ചൈ​നീ​സ് ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​ശ​യി​ക്കു​ന്ന അ​ലീ​സ് ഹു​വാ​ങ് എ​ന്ന ചൈ​നീ​സ് വ്യ​വ​സാ​യി​യു​മാ​യി ജെ​ൻ​സ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക​ൾ അ​മേ​രി​ക്ക​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​യി​രു​ന്നു. എ​ൻ​വി​ഡി​യ​യു​ടെ അ​ത്യാ​ധു​നി​ക എ​ഐ ചി​പ്പു​ക​ൾ ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ച്ച മെ​ഗാ​സ്പീ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ മു​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് അ​ലീ​സ്.

ഇ​ത്ത​ര​മൊ​രു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വാ​ദം പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടെ​ങ്കി​ലും, സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ സം​ഭ​വ​ത്തെ ഒ​രു 'റോ​മാ​ന്‍റി​ക്-​കോ​മ​ഡി' ഡ്രാ​മ പോ​ലെ ചി​ത്രീ​ക​രി​ച്ച് എ​ഐ നി​ർ​മി​ത മീ​മു​ക​ളും ട്രോ​ളു​ക​ളു​മാ​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സ​ന്ദേ​ശ​ത്തി​ൽ ജെ​ൻ​സ​ൻ ആ​രു​ടെ​യും പേ​ര് എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, സ​മ​യ​ബ​ന്ധി​ത​മാ​യി പു​റ​ത്തു​വ​ന്ന ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ വ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up