Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jesus

സ്വ​​​യം യേ​​​ശു​​​വാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചു​​​ള്ള ചി​​​ത്രം; ട്രംപിനെതിരേ വ്യാപക പ്രതിഷേധം

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: മാ​​​ര്‍പാ​​​പ്പ​​​യ്‌​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ പി​​​ന്നാ​​​ലെ, ത​​​ന്നെ യേ​​​ശു​​​ക്രി​​​സ്തു​​​വാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ഐ ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്. ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് ട്രം​​​പ് ഈ ​​​ചി​​​ത്രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

അ​​​മേ​​​രി​​​ക്ക​​​ന്‍ പ​​​താ​​​ക​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സൈ​​​നി​​​ക​​​ര്‍, വി​​​മാ​​​ന​​​ങ്ങ​​​ള്‍, ന​​​ഴ്‌​​​സു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്കി​​​ട​​​യി​​​ല്‍നി​​​ന്ന് രോ​​​ഗി​​​യാ​​​യ ഒ​​​രാ​​​ളു​​​ടെ ത​​​ല​​​യി​​​ല്‍ കൈ​​വ​​​ച്ച് രോ​​​ഗ​​​ശാ​​​ന്തി ന​​​ല്‍കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ചി​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൈ​​​യി​​​ല്‍നി​​​ന്നു പ്ര​​​ത്യേ​​​ക പ്ര​​​കാ​​​ശം പ​​​ര​​​ക്കു​​​ന്ന​​​താ​​​യും ചി​​​ത്ര​​​ത്തി​​​ലു​​​ണ്ട്.

സ്വ​​​ന്തം ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് ട്രം​​​പ് എ​​​ഐ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മ​​​ല്ല. മു​​​മ്പ് മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ വ​​​സ്ത്രം ധ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള എ​​​ഐ ചി​​​ത്ര​​​വും അ​​​ദ്ദേ​​​ഹം പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു.

വൈ​​​റ്റ് ഹൗ​​​സി​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക എ​​​ക്‌​​​സ് പേ​​​ജി​​​ലും അ​​​ന്ന് ആ ​​​ചി​​​ത്രം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ പു​​​തി​​​യ ചി​​​ത്ര​​​ത്തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക വി​​​മ​​​ര്‍ശ​​​നം ഉ​​​യ​​​ര്‍ന്നി​​​ട്ടു​​​ണ്ട്.
ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​തു മ​​​ത​​​നി​​​ന്ദ​​​യാ​​​ണെ​​​ന്നും മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വി​​​വി​​​ധ സ​​​ഭാ​​​ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up