Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jewellery

വ്യാജ സ്വര്‍ണാഭരണ വില്പനയ്ക്കു പിന്നിലെ ഗൂഢസംഘത്തെ കണ്ടെത്തണം: കെജിഎസ്എംഎ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു ഹാ​​​ള്‍മാ​​​ര്‍ക്ക് എ​​​ച്ച്‌​​​യു​​​ഐ​​​ഡി മു​​​ദ്ര പ​​​തി​​​ച്ച വ്യാ​​​ജ സ്വ​​​ര്‍ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വ്യാ​​​പ​​​ക വി​​​ല്പ​​​ന ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തി​​​നു​​​പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തി സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എ​​​സ്എം​​​എ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​നും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബി​​​ഐ​​​എ​​​സ് കെ​​​യ​​​ര്‍ ആ​​​പ്പി​​​ല്‍ ആ​​​റ​​​ക്ക ആ​​​ല്‍ഫാ ന്യൂ​​​മ​​​റി​​​ക് എ​​​ച്ച്‌​​​യു​​​ഐ​​​ഡി ന​​​മ്പ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഹാ​​​ള്‍ മാ​​​ര്‍ക്കിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പേ​​​രും വി​​​ലാ​​​സ​​​വും ആ​​​ഭ​​​ര​​​ണം വി​​​റ്റ ജ്വ​​​ല്ല​​​റി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യ​​​ത്.സം​​​ഭ​​​വം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ ഗൗ​​​ര​​​വ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും കു​​​റ്റ​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണം ക​വ​ർ​ന്നു

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന​യി​ൽ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണം ക​വ​ർ​ന്നു. ഇ​ന്ദ്രാ​ദ് സ്വ​ദേ​ശി​നി ശാ​ർ​ദാ​ബെ​ൻ താ​ക്കൂ​ർ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മാ​ർ​ച്ച് 20 മു​ത​ൽ കാ​ണാ​താ​യ ശാ​ർ​ദാ​ബെ​നി​നെ കൃ​ഷി​യി​ട​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പു​ല്ല് ശേ​ഖ​രി​ക്കാ​ൻ പോ​യ ശാ​ർ​ദാ​ബെ​ൻ വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ക​ൻ ഗോ​വി​ന്ദ്ജി ബ​ൽ​ദേ​വ്ജി താ​ക്കൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ കൃ​ഷി​യി​ട​ത്തെ​യ്ക്ക് ശാ​ർ​ദാ​ബെ​ൻ ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​ത്. എ​ന്നാ​ൽ തി​രി​കെ വ​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തോ​ട്ട​ത്തി​ലെ കു​റ​ച്ച് ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണ് ഇ​ള​കി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അ​വി​ടെ ഒ​ര​ടി താ​ഴ്‌​ച​യി​ൽ കു​ഴി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ത​ല​യ്ക്ക​ടി​യേ​റ്റാ​ണ് ശാ​ർ​ദാ​ബെ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും പ്ര​തി​ക​ൾ സ​മീ​പ​ത്ത് ത​ന്നെ കു​ഴി​ച്ചു​മൂ​ടി​യി​രു​ന്നു. ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഗ്യാ​സും സ്വർണവും മോ​ഷ്ടി​ച്ച് ക​ള്ള​ൻ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി എ​ൽ​പി​ജി സി​ലി​ണ്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ച് ക​ള്ള​ൻ. വാ​ർ​ഡ് ന​മ്പ​ർ 10 ലെ ​കൃ​ഷ്ണ​പു​രം കോ​ള​നി​യി​ലെ നീ​തു ര​ജാ​വ​ത്തി​ന്‍റെ വ​സ​തി​യി​ലാ​ണ് ന​ട​ന്ന​ത്.

സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന ര​ജാ​വ​ത് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​നൊ​പ്പം സ്വ​ർ​ണം, വെ​ള്ളി, പ​ണം, പ്ര​ധാ​ന രേ​ഖ​ക​ൾ എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​യാ​ൾ ഗ്യാ​സ് സി​ലി​ണ്ട​ർ തോ​ളി​ൽ ചു​മ​ന്ന് വീ​ട്ടി​ൽ നി​ന്നും പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. കോ​ട്‌​വാ​ലി പോ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ജ്വ​ല്ല​റി​ക്ക് മു​ക​ളി​ല്‍ നി​ന്നും ചാ​ടി യു​വാ​വ് ജീവനൊടുക്കി; ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വ് ജ്വ​ല്ല​റി​ക്ക് മു​ക​ളി​ല്‍ നി​ന്നും ചാ​ടി ജീവനൊടുക്കി. എം​ജി റോ​ഡി​ലു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നാ​ണ് 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് താ​ഴേ​ക്ക് ചാ​ടി ജീവനൊടുക്കിയത്.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് ഒ​ന്നേ മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം ജോ​സ് ജം​ഗ​ഷ​ന് വ​ട​ക്കു​വ​ശ​ത്തു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യി​ലേ​ക്ക് വ​ന്ന യു​വാ​വ് സൈ​ഡി​ലൂ​ടെ​യു​ള്ള സ്‌​റ്റെ​പ്പി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ന​സി​കാ​സ്വ​സ്ഥ​ത​യു​ള്ള​യാ​ളാ​ണ് ഇ​യാ​ള്‍ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

National

മോ​മോ​സി​നോ​ട് അ​മി​ത​മാ​യ ആ​സ​ക്തി; വീ​ട്ടി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ആ​ഭ​ര​ണം മോ​ഷ്ടി​ച്ച് കൗ​മാ​ര​ക്കാ​ര​ൻ

കാ​ൺ​പു​ർ: മൊ​മോ​സി​നോ​ടു​ള്ള ആ​സ​ക്തി മൂ​ലം സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ആ​ഭ​ര​ങ്ങ​ൾ ക​വ​ർ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം.

മൊ​മോ​സ് ക​ഴി​ക്കു​ന്ന​തി​നാ​യി ഓ​രോ ത​വ​ണ​യും വീ​ട്ടു​കാ​ര​റി​യാ​തെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ക്കാ​ര​ന് ന​ൽ​കി വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ​ര​ണ​ങ്ങ​ളി​ൽ പ​ല​തും ന​ഷ്ട​മാ​യെ​ന്ന് വീ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത് വ​രു​ന്ന​ത്. സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യ മൊ​മോ​സ് ക​ച്ച​വ​ട​ക്കാ​ര​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ് പോ​ലീ​സ്.

Kerala

പൊന്നിന്‍റെ കുതിപ്പ് തുടരുന്നു; ഇന്നും പവന് ആയിരത്തിലധികം രൂപയുടെ വർധന

കൊച്ചി: സ്വർണവില കുതിക്കുന്നു. ഇന്നും പവന് ആയിരത്തിലധികം രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1080 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി.

വെള്ളിയാഴ്ച 1,15,240 രൂപയായിരുന്നു ഒരു പവന്. ദിവസങ്ങൾ നീണ്ട കുതിപ്പിനു ശേഷം വ്യാഴാഴ്ച സ്വർണവില താഴേക്കു പോയിരുന്നു. പവന് ഒറ്റയടിക്ക് 1,680 രൂപയും ഗ്രാമിന് 210 രൂപയുമാണ് കുറഞ്ഞത്. സ്വർണവില ബുധനാഴ്ച രണ്ടു തവണകളായി 5,480 രൂപ വർധിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 15,000 രൂപയിലധികമാണ് വര്‍ധിച്ചത്.

സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും വർധിച്ചിരുന്നു. ചൊവ്വാഴ്ച ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യും വർധിച്ച് സ്വർണവില റിക്കാർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീണ്ടും കുതിച്ചുയർന്നത്.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുതിപ്പും കിതപ്പുമായി മുന്നോട്ടുപോയത്.

National

മൈ​സൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ തോ​ക്ക് ചൂ​ണ്ടി കൊ​ള്ള; 4.5 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു

ബം​ഗു​ളൂ​രു: മൈ​സൂ​രി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ പ​ട്ടാ​പ്പ​ക​ൽ തോ​ക്ക് ചൂ​ണ്ടി വ​ൻ ക​വ​ർ​ച്ച. മോ​ഷ്ടാ​ക്ക​ൾ 4.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ചു.

അ​ഞ്ചം​ഗ സം​ഘ​മാ​ണ് കൊ​ള്ള ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൈ​സൂ​രു ഹു​ൻ​സൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്‌​കൈ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്.

ഏ​പ്രി​ൽ 27നാ​യി​രു​ന്നു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജീ​വ​ന​ക്കാ​രെ​യും ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ന്ന​വ​രെ​യും തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു കൊ​ള്ള.

ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഷോ​റൂ​മി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഷോ​റൂ​മി​ലെ സി​സി​ടി​വി​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, ഷോ​റൂം മാ​നേ​ജ​ർ അ​സ്ഹ​റി​ന് നേ​രെ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ട്രെയിൻ യാത്രയ്ക്കിടെ കവർച്ച; പി.കെ. ശ്രീമതിയുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ കവർന്നു. മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൽക്കത്തയിൽ നിന്ന് സമസ്തിപുരിലേക്ക് പോകുമ്പോഴായിരുന്നു കവർച്ച.

ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.

ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.

Kerala

സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,175 രൂ​പ​യി​ലും പ​വ​ന് 89,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത് ചാ​ഞ്ചാ​ട്ടം തു​ട​രു​ന്ന സ്വ​ർ​ണ​വി​ല ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യും ഇ​ടി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ പ​വ​ന് കു​റ​ഞ്ഞ​ത് 8,280 രൂ​പ​യാ​ണ്; ഗ്രാ​മി​ന് 1,035 രൂ​പ​യും.

ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല ഉ​യ​രം. ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

National

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​വാ​ഹ ത​ട്ടി​പ്പ്; യു​വ​തി പി​ടി​യി​ൽ

ഗു​രു​ഗ്രാം: കു​ടും​ബ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വാ​ഹ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി അ​റ​സ്റ്റി​ല്‍. ഗു​രു​ഗ്രാ​മി​ല്‍ നി​ന്നാ​ണ് കാ​ജ​ല്‍ എ​ന്ന യു​വ​തി​യെ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി യു​വാ​ക്ക​ളെ​യാ​ണ് യു​വ​തി വി​വാ​ഹം ക​ഴി​ച്ച​ത്.

കാ​ജ​ല്‍ ഒ​രു വ​ര്‍​ഷ​മാ​യി ഗു​രു​ഗ്രാ​മി​ലെ സ​ര​സ്വ​തി എ​ന്‍​ക്ലേ​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ളെ നേ​ര​ത്തേ​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കാ​ജ​ലി​ന് ത​മ​ന്ന എ​ന്ന സ​ഹോ​ദ​രി​കൂ​ടി​യു​ണ്ട്. ഇ​വ​രു​ടെ പി​താ​വ് ഭ​ഗ​ത് സിം​ഗ് സ​മ്പ​ന്ന​രാ​യ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി ഇ​രു​വ​ര്‍​ക്കു​മാ​യി വി​വാ​ഹം ആ​ലോ​ചി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ 2024 മേ​യി​ല്‍ യു​പി സ്വ​ദേ​ശി​യാ​യ താ​രാ​ച​ന്ദ് ജാ​ട്ട് എ​ന്ന​യാ​ളു​ടെ ര​ണ്ട് ആ​ണ്‍​മ​ക്ക​ള്‍​ക്ക് ഇ​യാ​ള്‍ ത​ന്‍റെ പെ​ണ്‍​മ​ക്ക​ളെ വി​വാ​ഹം ആ​ലോ​ചി​ച്ചു. 11 ല​ക്ഷം രൂ​പ​യാ​ണ് വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി താ​രാ​ച​ന്ദി​ല്‍ നി​ന്ന് വാ​ങ്ങി​യ​ത്.

മേ​യ് 21ന് ​ആ​ഘോ​ഷ​ത്തോ​ടെ വി​വാ​ഹം ന​ട​ന്നു. കാ​ജ​ലി​ന്‍റെ​യും ത​മ​ന്ന​യു​ടെ​യും മാ​താ​വ് സ​രോ​ജ്, സ​ഹോ​ദ​ര​ന്‍ സു​രാ​ജ് എ​ന്നി​വ​രും വി​വാ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് ശേ​ഷം ര​ണ്ട് ദി​വ​സം ഭ​ഗ​ത് സിം​ഗി​ന്‍റെ കു​ടും​ബം താ​രാ​ച​ന്ദി​നൊ​പ്പം താ​മ​സി​ച്ചു. മൂ​ന്നാം ദി​വ​സം മു​ങ്ങി.

ആ​ഭ​ര​ണ​ങ്ങ​ള്‍, പ​ണം, വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ മോ​ഷ്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മു​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് താ​രാ​ച​ന്ദ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സി​ക്കാ​ര്‍ ജി​ല്ല​യി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഡി​സം​ബ​ര്‍ 18 ന് ​ഗോ​വ​ർ​ധ​നി​ല്‍ നി​ന്ന് ഭ​ഗ​ത് സിം​ഗി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​ടും​ബം വി​വാ​ഹ റാ​ക്ക​റ്റ് ന​ട​ത്തി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ട്ടു. പി​ന്നീ​ട് ത​മ​ന്ന​യെ​യും സൂ​ര​ജി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ്പോ​ഴേ​ക്കും കാ​ജ​ല്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ജ​യ്പൂ​രി​ലും മ​ഥു​ര​യി​ലും കു​റ​ച്ചു കാ​ലം ചെ​ല​വ​ഴി​ച്ച അ​വ​ര്‍ പി​ന്നീ​ട് ഗു​രു​ഗ്രാ​മി​ലേ​ക്ക് മാ​റി. ഇ​വി​ടെ നി​ന്നാ​ണ് കാ​ജ​ലി​നെ പി​ടി​കൂ​ടി​യ​ത്.

 

National

സ്വ​ർ​ണ​മാ​ല വാ​ങ്ങാ​ൻ 1120 രൂ​പ​യു​മാ​യെ​ത്തി; വൃ​ദ്ധ​ദ​മ്പ​തി​മാ​രു​ടെ ക​രു​ത​ലി​ന് ജ്വ​ല്ല​റി​യു​ട​മ​യു​ടെ കാ​രു​ണ്യം

മും​ബൈ: സ്വ​ർ​ണ​വി​ല വ​ള​രെ​യേ​റെ ഉ​യ​ർ​ന്നു​വെ​ന്ന വി​വ​ര​മ​റി​യാ​തെ 1120 രൂ​പ​യു​മാ​യി മാ​ല വാ​ങ്ങാ​നെ​ത്തി​യ വൃ​ദ്ധ​ദ​ന്പ​തി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി സ്വ​ർ​ണ നെ​ക്ലേ​സ് ന​ൽ​കി ജ്വ​ല്ല​റി​യു​ട​മ​യു​ടെ ക​രു​ത​ൽ. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ൽ​ന ജി​ല്ല​യി​ലെ വി​ദൂ​ര ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള 93കാ​ര​നാ​ണ് ര​ണ്ടു ദി​വ​സം മു​ന്പ് ഭാ​ര്യ​യ്ക്കൊ​പ്പം ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ (ഔ​റം​ഗാ​ബാ​ദ്) ന​ഗ​ര​ത്തി​ലെ ഗോ​പി​ക ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണ​മാ​ല വാ​ങ്ങാ​നെ​ത്തി​യ​ത്. ഭാ​ര്യ​യു​ടെ കൈ​പി​ടി​ച്ചാ​ണു വൃ​ദ്ധ​ൻ ജ്വ​ല്ല​റി​യി​ലേ​ക്ക് എ​ത്തി​യ​ത്.
ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം ചോ​ദി​ച്ച​റി​ഞ്ഞ സെ​യി​ൽ​സ് മാ​ൻ നെ​ക്ലേ​സി​ന്‍റെ ശേ​ഖ​രം കാ​ണി​ക്കു​ക​യും അ​തി​ലൊ​ന്ന് ദ​ന്പ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. എ​ത്ര രൂ​പ കൈ​വ​ശ​മു​ണ്ടെ​ന്നു സെ​യി​ൽ​സ് മാ​ൻ ചോ​ദി​ച്ച​പ്പോ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 1120 രൂ​പ വൃ​ദ്ധ​ൻ എ​ടു​ത്തു​കാ​ട്ടി. ഇ​തേ​യു​ള്ളോ​യെ​ന്നു ചി​രി​ച്ചു​കൊ​ണ്ടു ചോ​ദി​ച്ച​പ്പോ​ൾ വൃ​ദ്ധ​ൻ പോ​യി ത​ന്‍റെ ബാ​ഗി​ൽ​നി​ന്ന് കു​റേ നാ​ണ​യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. ഇ​തെ​ല്ലാം സി​സി​ടി​വി​യി​ലൂ​ടെ ജ്വ​ല്ല​റി ഉ​ട​മ വീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ ക​രു​ത​ലി​ലും ഊ​ഷ്മ​ള ബ​ന്ധ​ത്തി​ലും ആ​കൃ​ഷ്‌​ട​നാ​യ അ​ദ്ദേ​ഹം ഇ​വ​ർ​ക്ക​രി​കി​ൽ എ​ത്തു​ക​യും പ്ര​തീ​കാ​ത്മ​ക​മാ​യി കേ​വ​ലം 20 രൂ​പ മാ​ത്രം വാ​ങ്ങി സ്വ​ർ​ണം ന​ൽ​കി വൃ​ദ്ധ​ദ​ന്പ​തി​ക​ളെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ആ​ദ്യ​മൊ​ന്ന് അ​ന്പ​ര​ന്ന ദ​ന്പ​തി​ക​ൾ ജ്വ​ല്ല​റി​യു​ട​മ​യു​ടെ ക​രു​ണ​യി​ൽ ഒ​രു​വേ​ള ക​ണ്ണീ​ർ വാ​ർ​ക്കു​ക​യും ചെ​യ്തു. വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ പ​ര​സ്പ​ര​മു​ള്ള ക​രു​ത​ലും സ്നേ​ഹ​വും ത​ന്നെ ആ​ക​ർ​ഷി​ച്ചെ​ന്നും ജീ​വി​ത​സാ​യ​ന്ത​ന​ത്തി​ലും നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണു അ​വ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ജ്വ​ല്ല​റി​യു​ട​മ പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. മൂ​ത്ത മ​ക​ൻ നേ​ര​ത്തേ മ​രി​ച്ചു. ഇ​ള​യ​മ​ക​ൻ മ​ദ്യ​പാ​നി​യാ​ണ്. ദ​ന്പ​തി​ക​ൾ ത​നി​ച്ചാ​ണു താ​മ​സം. എ​ങ്കി​ലും ഉ​ള്ള​തു​കൊ​ണ്ട് സം​തൃ​പ്ത​രാ​യി സ​ന്തോ​ഷ​ക​ര​മാ​യ ദാ​ന്പ​ത്യ​ജീ​വി​ത​മാ​ണ് ഇ​രു​വ​രും ന​യി​ക്കു​ന്ന​തെ​ന്നും ജ്വ​ല്ല​റി​യു​ട​മ പ​റ​ഞ്ഞു. വൃ​ദ്ധ​ദ​ന്പ​തി​ക​ൾ ജ്വ​ല്ല​റി​യി​ലേ​ക്ക് എ​ത്തു​ന്ന​തും സ്വ​ർ​ണ​മാ​ല തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം ന​ൽ​കു​ന്ന​തു​മെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Latest News

Corehub Up