കോട്ടയം: മൃഗസംരക്ഷണ വകുപ്പില്‍ വിരമിക്കല്‍ അപൂര്‍വത. മൃഗസംരക്ഷണ വകുപ്പിലെ 14 ജോയിന്റ് ഡയറക്ടര്‍മാരാണ് നാളെ ഒരുമിച്ചു വിരമിക്കുന്നത്. 1987 ബാച്ച് മണ്ണുത്തി വെറ്ററിനറി കോളജിലെ സഹപാഠികളായ 14 ജോയിന്റ് ഡയറക്ടര്‍മാരാണ് ഒരുമിച്ച് വിരമിക്കുന്നത്.
മൃഗസംരക്ഷണ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ (ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍) ഡോ. എസ്. ഗിരിധര്‍, പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ (കണ്ണൂര്‍) ഡോ. ഒ.എം. അജിത, പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്റിനറി ബയോളജിക്കല്‍സ് ജോയിന്റ് ഡയറക്ടര്‍ ഡോ. ജേക്കബ് ഏബ്രഹാം എന്നിവര്‍ ജോയിന്റ് ഡയറക്ടര്‍മാരായിരുന്നു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍മാരായി ഡോ. പി.കെ. മനോജ് കുമാര്‍ (കോട്ടയം), ഡോ. പി.ജി. രാജേഷ് (പാലക്കാട്), ഡോ. ഷേര്‍ളി (എറണാകുളം), ഡോ. എസ്. സന്തോഷ് (പത്തനംതിട്ട), ഡോ. ബിജു ജെ. ചെമ്പരത്തി (ഇടുക്കി), ഡോ. സഖറിയ സാദിഖ് മധുരക്കറിയന്‍ (മലപ്പുറം), ഡോ. രമാദേവി (കോഴിക്കോട്), ഡോ. സജി ജോസഫ് (വയനാട്), എസ്. അനില്‍കുമാര്‍ (കണ്ണൂര്‍), ഡോ. കെ.വി. ബിന്ദു (കാസര്‍ഗോഡ്) എന്നിവരാണ് ഒരേ ബാച്ചില്‍ ഇപ്പോള്‍ 10 ജില്ലകളുടെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവികള്‍. ഒരേ ബാച്ചില്‍ പഠിച്ച 13 ജോയിന്റ് ഡയറക്ടര്‍മാര്‍ വകുപ്പില്‍നിന്ന് ഒരേസമയം ചുമതല ഏല്‍ക്കുന്നതും ഒരേദിവസം റിട്ടയര്‍ ചെയ്യുന്നതും അപൂര്‍വതയാണ്.
കഴിഞ്ഞ ദിവസം ജില്ല മൃഗസംരക്ഷണ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ ഓഫീസര്‍മാരെ അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.