Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jolly

അ​ണ​ലി​ക്ക് പ്ര​ദ​ർ​ശ​ന​വി​ല​ക്കി​ല്ല; ഒ​രു കൃ​ത്യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ​യോ സീ​രി​സോ വ​രു​ന്ന​തി​ൽ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്ന് കോ​ട​തി

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ണ​ലി എ​ന്ന വെ​ബ് സീ​രി​സി​ന് പ്ര​ദ​ർ​ശ​ന വി​ല​ക്കി​ല്ല. സീ​രി​സി​നെ​തി​രെ കേ​സി​ലെ പ്ര​തി​യാ​യ ജോ​ളി ജോ​സ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

സീ​രി​സി​ന്‍റെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്ന ജോ​ളി ജോ​സ​ഫി​ന്‍റെ ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. കൂ​ട​ത്താ​യി കേ​സു​മാ​യി സാ​മ്യം മാ​ത്ര​മാ​ണ് സീ​രി​സി​നു​ള്ള​തെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചു.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്രം ഉ​ണ്ടെ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച ഒ​രു കൃ​ത്യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ​യോ സീ​രി​സോ വ​രു​ന്ന​തി​ൽ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ‘കു​റു​പ്പ്’ അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളും ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ജ​സ്റ്റി​സ് വി.​ജെ അ​രു​ൺ ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

വി​ചാ​ര​ണ ന​ട​ക്കു​ന്ന കേ​സാ​യ​തി​നാ​ൽ മാ​ത്ര​മാ​ണ് ഇ​ത് വി​ഷ​യ​മാ​കു​ന്ന​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി നി​ർ​മാ​താ​ക്ക​ളാ​യ ജി​യോ ഹോ​ട്സ്റ്റാ​റി​നും സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​നും സി​ബി​എ​ഫ്സി​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. കേ​സ് ജ​നു​വ​രി പ​തി​ന​ഞ്ചി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 

Latest News

Corehub Up